Latest Posts

അഷ്ടമുടിയിൽ യുവാക്കൾക്ക് നേരെ സദാചാരം പറഞ്ഞ് പോലീസ്; അഞ്ചാലുംമൂട് പോലീസ് നടപടിക്കെതിരെ യുവാക്കളുടെ പ്രതിഷേധം; പോലീസ് സംഭവസ്ഥലത്ത് തുടരുകയാണ്



അഷ്ടമുടി : അഷ്ടമുടി മുക്കടയ്ക്ക മുക്കിൽ കൂട്ടം കൂടി നിന്ന യുവാക്കൾക്കെതിരെ സദാചാരം പറഞ്ഞ് പോലീസ്. വഴിവക്കിൽ നിന്ന പ്രദേശവാസികളായ യുവാക്കളോടാണ് പോലീസ് സാമൂഹ്യ വിരുദ്ധരെന്ന തരത്തിൽ പെരുമാറിയത്. ഇതോടെ അഞ്ചാലുംമൂട് പോലീസിൻ്റെ നടപടിയിൽ യുവാക്കൾ പ്രതിഷേധമറിയിച്ചു. 

ഒൻപത് മണിക്ക് ശേഷം റോഡിൽ നില്ക്കാൻ പാടില്ലെന്നറിയിച്ചാണ് പോലീസ് വാഹനം നിർത്തിയത്. സമയം ഒൻപത് കഴിഞ്ഞാൽ വീടിന് പുറത്തിറങ്ങുന്നവരെ പിടിക്കുകയാണോ പോലീസ് ജോലിയെന്ന് യുവാക്കൾ ചോദിച്ചു. ഇതിനിടെ പോലീസ് ഉദ്യോഗസ്ഥർ യുവാക്കളുടെ ചിത്രങ്ങൾ എടുത്തു. ഇതും യുവാക്കൾ ചോദ്യം ചെയ്യുകയായിരുന്നു. ഇരുകൂട്ടർക്കും വാശിയായതോടെ പോലീസ് വാഹനം യുവാക്കൾ പോയതിന് ശേഷം മാത്രം പോയാൽ മതിയെന്ന് എസ്.ഐയും പോലീസ് വാഹനം പോയതിന് ശേഷം മാത്രം പോയാൽ മതിയെന്ന് യുവാക്കളും നിലപാടെടുത്തു. പോലീസ് സ്ഥലത്ത് തുടരുന്നു.

0 Comments

Headline