banner

പൊലിഞ്ഞത് കുടുംബത്തിൻ്റെ ഏക വരുമാനം; കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥയിൽ ഇല്ലാതായത് 26കാരൻ; വിഷ്ണുവിൻ്റെ മരണം ചർച്ചയാകുന്നു



കൊല്ലം : കൊട്ടാരക്കര പൊതുമരാമത്ത് വകുപ്പിൻ്റെ അനാസ്ഥ മൂലമാണ് 26കാരൻ്റെ മരണമെന്ന ആരോപണം ശക്തമാകുന്നു. കരീപ്ര, പ്ലാക്കോട് വിഷ്ണു ഭവനിൽ, വി.കെ വിഷ്ണു (26) ആണ് കഴിഞ്ഞ ദിവസം നെടുമൺകാവ് - എഴുകൊൺ റോഡിൽ അപകടത്തിൽ മരിച്ചത്. മുന്നറിയിപ്പ് നൽകാതെയും അപകടസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഈ റോഡുപണി നടന്നതെന്നാണ് ആക്ഷേപം. സംഭവത്തിൽ മനു മാധവൻ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റാണ് ഏറ്റവും ഒടുവിൽ ഈ വിഷയത്തിൽ ചർച്ചയുയർത്തുന്നത്.

മനു മാധവൻ എന്നയാളുടെ ഫേസ് ബുക്ക് പോസ്റ്റ് താഴെ വായിക്കാം...

ആദരാഞ്ജലികൾ... 🌹🌹

കൊട്ടാരക്കര,PWD യുടെ അനാസ്ഥ കാരണം ഇന്നലെ(13.4.2023) രാത്രിയിൽ നെടുമൺകാവ് - എഴുകൊൺ റോഡിൽ കൂടി ബൈക്കിൽ യാത്രചെയ്യവേ,ഇപ്പോൾ റോടുപണി നടക്കുന്ന സ്ഥലത്തുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കുപറ്റിയ കരീപ്ര,പ്ലാക്കോട് വിഷ്ണു ഭവനിൽ, വിഷ്ണു. വി.കെ(26 വയസ്സ് )എന്ന ചെറുപ്പക്കാരന്റെ ജീവൻ ഇന്നലെ പൊലിഞ്ഞുപോയി.മരിച്ച വിഷ്ണുവിന്റെ തുച്ഛമായ വരുമാനത്തിൽ ആയിരുന്നു കുടുംബം കഴിഞ്ഞുകൂടിയിരുന്നത്.
അച്ഛൻ വിജയകുമാർ അമ്മ കമലയും, ഒരു സഹോദരിയും ഉണ്ട്‌ മരിച്ച വിഷ്ണുവിന്.

റോഡിൽ കൂടെ സഞ്ചരിക്കുന്ന മനുഷ്യന്റെ ജീവന് പുല്ലുവിലയെ ഉള്ളു എന്ന് തെളിയിച്ചിരിക്കുന്നു, കൊട്ടാരക്കര PWD യുടെ പുതിയ നിർമ്മാണ പ്രവർത്തനമേഖല
PWD നമ്മുടെ നാട്ടിലെ പൊതു നിയമത്തെയും, നിയമസംവിധാനത്തെയും വെല്ലുവിളിച്ചു കൊണ്ടാണ് ഇപ്പോൾ എഴുകൊൺ - നെടുമൺകാവ്, കൊമ്പെൻമുക്കിൽ യാതൊരു മുന്നറിയിപ്പും,അപകടസുരക്ഷാ
മാനദണ്ഡങ്ങളും പാലിക്കാതെ മനുഷ്യ ജീവനുകൾക്ക് ഭീഷണിയായി റോഡിൽ നടത്തുന്ന ഇത്തരം തെമ്മാടിത്തരങ്ങൾ ഇനിയും ജനങ്ങൾ അനുവദിച്ചു കൊടുക്കരുത്. പൊതു ജനങ്ങളെ കൊലക്കു കൊടുത്ത് കലിങ്ക് നിർമ്മാണപണികൾ നടുറോഡിൽ മരണക്കുഴികൾ കുഴിച്ചിട്ട് അപായ മുന്നറിയിപ്പുകളോ, പണികൾ നടക്കുന്നു എന്നുള്ള യാതൊരു സൂചനയും കൊടുക്കാതെ രാത്രികാലങ്ങളിൽ വരുന്ന വഴിയാത്രക്കാരെ അതിൽ തള്ളിയിട്ടു കൊല്ലാൻ PWD കോൺട്രാക്ടർ കരാർ ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് നിർത്തിവെക്കുക. ഈ മരണത്തിനു ഉത്തരവാദിയായ ഉദ്യോഗസ്ഥർക്കെതിരെ നിയമനടപടി ഉടൻ സ്വീകരിക്കുക.പൊതു ജനങ്ങളുടെ സുരക്ഷ പാലിക്കുക.
Madheva Charitable Society, Elayam

Post a Comment

0 Comments