സ്കൂൾ വെയിറ്റേജ് ഒഴിവാക്കുന്നതിനു പുറമേ, മാർജിനൽ സീറ്റ് വർദ്ധനവ് വേണ്ടെന്നും, നിലവിലെ ഹയർ സെക്കൻഡറി ബാച്ചുകളിൽ അധികമായി മാർജിനൽ സീറ്റ് അനുവദിക്കരുതെന്നും കമ്മറ്റി നിർദ്ദേശിച്ചിട്ടുണ്ട്. സാധാരണയായി ഒരു ബാച്ചിൽ 50 കുട്ടികൾ പ്രവേശിച്ചതിനുശേഷം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്താൻ സർക്കാർ സീറ്റുകൾ അനുവദിക്കാറുണ്ട്. ഇത്തരത്തിലുള്ള സീറ്റ് വർദ്ധനവ് വിദ്യാർത്ഥികളുടെ പഠന നിലവാരത്തെ ബാധിക്കുന്നതിന് കാരണമാകും. കമ്മിറ്റിയുടെ അന്തിമ റിപ്പോർട്ട് രണ്ടാഴ്ചക്കുള്ളിലാണ് സർക്കാറിന് സമർപ്പിക്കുക.
മെറിറ്റിനെ അട്ടിമറിക്കാൻ സാധ്യത; സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിനുള്ള സ്കൂൾ വെയിറ്റേജ് ഒഴിവാക്കിയേക്കും
സംസ്ഥാനത്ത് പത്താം ക്ലാസിൽ പഠിച്ച അതേ സ്കൂളിൽ പ്ലസ് വൺ പ്രവേശനം നേടുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന സ്കൂൾ വെയിറ്റേജ് ഒഴിവാക്കാൻ സാധ്യത. ഇത്തരത്തിൽ രണ്ട് പോയിന്റാണ് വിദ്യാർത്ഥികൾക്ക് ആനുകൂല്യമായി നൽകുന്നത്. പ്ലസ് വൺ പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രൊഫസർ വി. കാർത്തികേയൻ നായർ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വെയിറ്റേജ് നിർത്തലാക്കാനുള്ള നടപടികൾ ആരംഭിക്കുന്നത്. മെറിറ്റിനെ അട്ടിമറിക്കാൻ സാധ്യതയുള്ളതിനെ തുടർന്നാണ് സ്കൂൾ വെയിറ്റേജ് നീക്കം ചെയ്യുന്നത്.
0 Comments