banner

പ്രധാനമന്ത്രിയുടെ സന്ദർശനം ചൊവ്വാഴ്ച; തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടും



തിരുവനന്തപുരം : പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് തമ്പാനൂർ കെഎസ്ആർടിസി ഡിപ്പോ അടച്ചിടാൻ തീരുമാനം. ചൊവ്വാഴ്ച രാവിലെ എട്ട് മണി മുതൽ 11 മണി വരെ ഡിപ്പോ പ്രവർത്തിക്കില്ല. കെഎസ്ആർടിസി മാനേജ്മെന്‍റുമായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ ചർച്ച നടത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. പ്രധാനമന്ത്രിയുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം.

ബസ് സ്റ്റാൻഡിലെ പാർക്കിംഗ് എല്ലാം തലേ ദിവസം ഒഴിപ്പിക്കും. തമ്പാനൂരിൽനിന്നുള്ള ബസ് സർവീസുകളെല്ലാം വികാസ് ഭവനിൽനിന്നായിരിക്കും ഓപ്പറേറ്റ് ചെയ്യുന്നത്. അതേസമയം പ്രധാനമന്ത്രിക്ക് സുരക്ഷ ഭീഷണിയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇടപ്പെട്ടിരുന്നു. 

ഇത് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര രഹസ്യാന്വേഷണ ഏജൻസി തേടിയിരുന്നു. കൊച്ചിയില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് ശക്തമായ സുരക്ഷ ഒരുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

അതേസമയം പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട പൊലീസ് സുരക്ഷാ റിപ്പോര്‍ട്ട് ചോര്‍ന്നത് ആഭ്യന്തര വകുപ്പിന്റെ വീഴ്ചയാണെന്ന് ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രധാനമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കാൻ സംസ്ഥാന സർക്കാരിന് കേന്ദ്രം നൽകിയത്. 

കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്ക് രണ്ടായിരത്തിലധികം പൊലീസുകാരെ വിന്യസിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു. സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിന് നാളെ കൊച്ചിയില്‍ ഉന്നതതല യോഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്.

Post a Comment

0 Comments