banner

വന്ദേ ഭാരതിന്റെ ഫ്ലാ​ഗ് ഓഫ് 25ന് രാവിലെ പ്രധാനമന്ത്രി നിർവഹിക്കും; ആ​ദ്യ ഷെഡ്യൂൾ വിവരങ്ങൾ പുറത്തുവിട്ടു, ഭക്ഷണം സഹിതം ടിക്കറ്റിന് 1400 രൂപ!

തിരുവനന്തപുരം : കേരളത്തിലെ ആദ്യത്തെ വന്ദേ ഭാരത് എക്സ്പ്രസ് 25 ന് പ്രവർത്തനമാരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് തമ്പാനൂരിൽ നിന്ന് ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്യുക. എക്സ്പ്രസിന്‍റെ ആദ്യ ഷെഡ്യൂ‌ൾ വിവരങ്ങൾ പുറത്തുവിട്ടിട്ടുണ്ട്.

രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ 12.30 ന് കണ്ണൂരെത്തുന്നതാണ് സമയക്രമം. കണ്ണൂരിൽ നിന്ന് ഉച്ചക്ക് 2 മണിക്ക് തിരിച്ച് 9.20 ന് തിരുവനന്തപുരത്ത് എത്തും.

തിരുവന്തപുരം മുതൽ കണ്ണൂർ വരെയുള്ള ടിക്കറ്റ് നിരക്ക്, ഭക്ഷണം സഹിതം 1400 രൂപയായിരിക്കും. 54 സീറ്റ് വീതമുള്ള 2 എക്സിക്യൂട്ടീവ് കോച്ചുമുണ്ട്. ഇതിൽ ഭക്ഷണം ഉൾപ്പെടെ ടിക്കറ്റ് നിരക്ക് 2400 രൂപയായിരിക്കും.78 സീറ്റ് വീതമുള്ള 12 ഇക്കോണമി കോച്ചുകളാകും വന്ദേഭാരതിന് ഉണ്ടാകുക. എൻജിനോട് ചേർന്ന് 44 സീറ്റ് വീതമുള്ള രണ്ട് കോച്ച് വേറെയും ഉണ്ടാകും.

25 -ാം തീയതി തിരഞ്ഞെടുക്കപ്പെട്ട ആളുകളുമായിട്ടായിരിക്കും വന്ദേഭാരതിന്‍റെ ആദ്യ യാത്ര. ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി യാത്രക്കാക്കാരുമായി സംവദിക്കും. യാത്രാ വിവരങ്ങൾ സംബന്ധിച്ച് വിശദമായ നോട്ടിഫിക്കേഷൻ റെയിൽവെ ഉടൻ പുറത്തിറക്കുമെന്നാണ് വിവരം.

Post a Comment

0 Comments