banner

അപകീര്‍ത്തിക്കേസിലെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി



ന്യൂഡല്‍ഹി : അപകീര്‍ത്തിക്കേസിലെ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണമെന്ന ഹര്‍ജി പരിഗണിക്കണമെന്ന ആവശ്യവുമായി രാഹുല്‍ ഗാന്ധി. ഹര്‍ജി അടിയന്തിരമായി പരിഗണിയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി ഇന്ന് ഗുജറാത്ത് ഹൈക്കോടതിയില്‍ ആവശ്യപ്പെടും.

കേസില്‍ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം അംഗീകരിക്കപ്പെട്ടാല്‍ മാത്രമേ രാഹുലിന്റെ ലോക്‌സഭാംഗത്വം പുനസ്ഥാപിക്കപ്പെടൂ. അപ്പീലിലെ വിചാരണ വൈകും എന്നതിനാല്‍ ശിക്ഷ സസ്‌പെന്‍ഡ് ചെയ്യണം എന്നാണ് ആവശ്യം. ശിക്ഷ സസ്‌പെന്‍ഡ് ചെയ്തില്ലെങ്കില്‍ പരിഹരിക്കാനാവാത്ത നഷ്ടങ്ങള്‍ ഉണ്ടാകുമെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

സൂറത്ത് ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് അപ്പീല്‍ നല്‍കിയിട്ടുണ്ടെന്ന് രാഹുല്‍ ഗാന്ധിയുടെ അഭിഭാഷകന്‍ പങ്കജ് ചമ്പനേരി പറഞ്ഞു. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിന് എതിരായ രാഹുലിന്റെ അപ്പീല്‍ നേരത്തേ സൂറത്ത് സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതേത്തുടര്‍ന്നാണ് രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചത്. കുറ്റക്കാരന്‍ ആണെന്ന് വിചാരണ കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു രാഹുലിന്റെ ഹര്‍ജി.

إرسال تعليق

0 تعليقات