banner

ആർവൈഎഫിൻ്റേത് വേറിട്ട പ്രതിഷേധം; സർക്കാർ ഈടാക്കിയ സാമൂഹ്യ സെസ് ഇന്ധനം നിറയ്ക്കാൻ എത്തിയവർക്ക് തിരികെ നൽകി

കൊല്ലം : ആർ വൈ എഫ് നേതൃത്വത്തിൽ 2 രൂപ സമരം.  നികുതി ഭീകരതയ്ക്കെതിരെ പെട്രോൾ ഡീസൽ പമ്പുകളിൽ  മോട്ടോർ യാത്രക്ക് അധിക നികുതിയായി ഇന്നുമുതൽ നിലവിൽ വന്ന രണ്ട് രൂപ  ആർവൈഎഫ് പ്രവർത്തകർ നൽകിയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചിച്ചത്. കൊല്ലത്ത് ആർ വൈ എഫ് കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സിവിൽ സപ്ലൈസ് പമ്പിൽ രാവിലെ 11 മണി മുതൽ 12 മണി വരെ എത്തിയ യാത്രികരുടെ അധികനികുതിയായ രണ്ടു രൂപ നൽകിയും ലഘുലേഖകൾ വിതരണം ചെയ്തുമാണ് വേറിട്ട സമരം അരങ്ങേറിയത്. 

വിലക്കയറ്റം മൂലം നട്ടംതിരിയുന്ന ജനങ്ങളിൽ അധിക നികുതി ഭീകരതയാണ് മോദി-പിണറായി സർക്കാരുകൾ അടിച്ചേൽപ്പിക്കുന്നതെന്ന്  ആർ വൈ എഫ് കൊല്ലം ജില്ലാ സെക്രട്ടറി ഡേവിഡ് സേവിയർ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ത്രിദീപ് ആശ്രാമം, റഫീഖ്, ബിനു,അഭിജിത്ത് കാളിദാസ്, കാശിനാഥ് എന്നിവർ നേതൃത്വം നൽകി.

Post a Comment

0 Comments