banner

ഉപരോധം അനാവശ്യം, നേരത്തെ പ്രശ്ന പരിഹാരം കണ്ടിരുന്നു; ബിജെപി പ്രവർത്തകരെത്തിയത് മുന്നറിയിപ്പില്ലാതെയെന്ന് തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ



അഞ്ചാലുംമൂട് : തൃക്കരുവ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റിനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചതായ വാർത്ത തെറ്റെന്ന് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രൻ. ഇഞ്ചവിളയിലെ കുടിവെള്ള പ്രശ്നത്തിൽ ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ചർച്ചകൾ നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഈ വിഷയത്തെ സംബന്ധിച്ച് സംസാരിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവർത്തകരെത്തിയത് തുടർന്ന് അവരുമായി സംസാരിക്കുകയും അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തതായി പ്രസിഡൻ്റ് പറഞ്ഞു. ഉപരോധം നടത്താനെന്ന മുന്നറിയിപ്പൊന്നും അവർ നൽകിയില്ലെന്നും പഞ്ചായത്ത് ഇടപെട്ട് പരിഹാരം കണ്ടതിന് ശേഷമുള്ള ഉപരോധം അനാവശ്യമാണെന്നും സരസ്വതി രാമചന്ദ്രൻ അഷ്ടമുടി ലൈവിനോട് പറഞ്ഞു.

അതേ സമയം ഇന്നലെയാണ് ഇഞ്ചവിളയിൽ കുടിവെളള  പ്രശ്നത്തിന് ഉടൻ പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇഞ്ചവിള മുൻ പഞ്ചായത്ത് മെമ്പർ രാധാകൃഷ്ണന്റെ നേതൃത്ത്വത്തിൽ തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സരസ്വതി രാമചന്ദ്രനെ ബി.ജെ.പി പ്രവർത്തകർ ഉപരോധിച്ചതായ വാർത്ത പുറത്തു വന്നത്.

Post a Comment

0 Comments