banner

ചരിത്രത്തിലാദ്യം!!, ഇന്തോനേഷ്യയിൽ സഊദി അറേബ്യ ഒരുക്കിയത് ഏറ്റവും വലിയ ഇഫ്താർ സംഗമം

റിയാദ് : ഇന്തോനേഷ്യയിലെ എല്ലാ നഗരങ്ങളിലും നോമ്പുതുറ വിപണി ഒരുക്കാനുള്ള സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെ പദ്ധതി പ്രകാരം
ഇന്തോനേഷ്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഇഫ്താർ ഒരുക്കി സഊദി അറേബ്യ. പടിഞ്ഞാറൻ സുമാത്ര സംസ്ഥാനത്തെ പഡാംഗിൽ നടന്ന 1,200 മീറ്റർ നീളമുള്ള ഇഫ്താർ സുപ്രയിൽ നാനാതുറകളിൽ നിന്നുള്ള 8,000-ത്തിലധികം ഇന്തോനേഷ്യൻ പൗരന്മാർ പങ്കെടുത്തു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇഫ്താർ സുപ്രയായി ഇത് ഗിന്നസ് ബുക്കിൽ രേഖപ്പെടുത്താൻ ഇന്തോനേഷ്യൻ സർക്കാർ ശ്രമിക്കുമെന്ന് വെസ്റ്റ് സുമാത്ര ഗവർണർ പറഞ്ഞു.

ഏകദേശം 40 റസ്റ്ററന്റുകളുടെയും 400 ജീവനക്കാരും സഹകരണത്തോടെയാണ് ഇഫ്താർ സുപ്ര ഒരുക്കിയത്.
വെസ്റ്റ് സുമാത്ര ഗവർണർ മഹിൽദി അൻഷറുള്ളയും ജക്കാർത്തയിലെ സൗദി എംബസിയിലെ മത അറ്റാഷെ അഹമ്മദ് ബിൻ ഈസ അൽ ഹസ്മിയും നിരവധി രാഷ്ട്രീയ, ഇസ്‌ലാമിക വ്യക്തിത്വങ്ങളും പ്രവിശ്യയിലെ സർവകലാശാലകളുടെയും ഇസ്‌ലാമിക് അസോസിയേഷനുകളുടെയും തലവന്മാരും ഇഫ്താറിൽ പങ്കെടുത്തു.

Post a Comment

0 Comments