banner

വീട്ടുമുറ്റത്ത് ബാറിനേക്കാൾ വലിയ സെറ്റപ്പ്; വാനിൽ തകൃതിയായി കോക്ടെയ്ൽ വിൽപ്പന; യുവാവ് അറസ്റ്റിൽ



തിരുവനന്തപുരം : കേശവപുരത്ത് വീട്ടമുറ്റത്ത് മദ്യവിൽപ്പന നടത്തിയ യുവാവ് പിടിയിൽ. കുമാരപുരം പൊതുജനം റോഡിൽ ഇഷാൻ നിഹാൽ ആണ് അറസ്റ്റിലായത്. ബാറിന് സമാനമായി സജ്ജീകരിച്ച വാനിലായിരുന്നു മദ്യ വിൽപ്പന.

മുന്തിയ ഇനം മദ്യങ്ങളുടെ കോക്ടെയിലായിരുന്നു കച്ചവടത്തിലെ പ്രധാന ഇനം. എക്‌സൈസിന് വാട്‌സ്ആപ്പ് വീഡിയോ വഴി ലഭിച്ച ദൃശ്യത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇഷാൻ നിഹാൽ പിടിയിലായത്.

സംഭവസ്ഥലത്ത് നിന്ന് 10 ലിറ്റർ വിദേശ മദ്യവും 38 ലിറ്റർ ബിയറും കണ്ടെടുത്തു. സമൂഹമാദ്ധ്യമങ്ങളിൽ കോക്ടെയിൽ വിൽപ്പനയെക്കുറിച്ച് പരസ്യം നൽകുകയും ചെയ്തിരുന്നു.നഗരത്തിന് സമീപത്തുള്ള വീടിന് മുറ്റത്ത് വാൻ പാർക്ക് ചെയ്ത്, ബാറിന് സമാനമായി അലങ്കരിച്ച് സംവിധാനങ്ങൾ ഒരുക്കി കോക്ടെയിലാക്കി മദ്യം വിൽപ്പന നടത്തുകയായിരുന്നു.സ്ഥലത്ത് ആൾക്കൂട്ടം വർദ്ധിച്ചതോടെ നാട്ടുകാർ എക്‌സൈസിന് പരാതി നൽകിയിരുന്നു.

അനധികൃതമായി മദ്യം സൂക്ഷിച്ചതിനും പരസ്യം നൽകി കോക്ടെയിൽ ഉണ്ടാക്കി അനധികൃമായി വിറ്റതിനുമാണ് കേസെടുത്തിരിക്കുന്നത്.വാഹനം എക്‌സൈസ് പിടിച്ചെടുത്തു.

إرسال تعليق

0 تعليقات