കോഴിക്കോട് : എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി ഷാറൂഖ് സൈഫിയെ തെളിവെടുപ്പിനായി ഇറക്കി. ഇന്നലെ തെളിവെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നതെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ സാധിച്ചിരുന്നില്ല. ഇന്നലെ വൈകീട്ട് അന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അന്വേഷണ പുരോഗതി വിലയിരുത്തി.
ഷാറൂഖിന് ഏതെങ്കിലും നിരോധിത സംഘടനയുമായി ബന്ധമുണ്ടോ എന്ന കാര്യമാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. ഇയാള്‍ക്ക് മലയാളികളുമായി ബന്ധമുണ്ടായിരുന്നോ എന്നതിലും അന്വേഷണം നടക്കുന്നുണ്ട്. ഡല്‍ഹി റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് ഷാറൂഖ് ട്രെയിന്‍ കയറി പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പിടിയിലായ ഷാറൂഖ് സെയ്ഫി ടിക്കറ്റ് എടുത്തത് കോഴിക്കോട്ടേക്ക് ആന്നെന്ന് പോലീസ് കണ്ടെത്തിയിരുന്നു. എന്നാല്‍, കോഴിക്കോട് ഇറങ്ങാതെ ഇയാള്‍ ഷൊര്‍ണൂരില്‍ ഇറങ്ങിയത് പിടിക്കപ്പെട്ടാല്‍ അന്വേഷണത്തെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ ഇറങ്ങിയ സ്ഥലം എവിടെയാണെന്ന് തനിക്ക് അറിയില്ലായിരുന്നു എന്ന ഷാറൂഖ് സെയ്ഫി മൊഴി നല്‍കിയത്.
0 Comments