banner

യുഎസിലെ കെന്റക്കിയിൽ വെടിവയ്പ്; 5 പേര്‍ കൊല്ലപ്പെട്ടു, 6 പേർക്ക് പരുക്ക്



കെന്റക്കി : യുഎസിലെ കെന്റക്കിയിലുണ്ടായ വെടിവയ്പിൽ 5 പേര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥനടക്കം ആറുപേര്‍ക്ക് പരുക്കേറ്റു. ലൂയിവില്ലെയിലെ ഓള്‍ഡ് നാഷനല്‍ ബാങ്കിലാണ് വെടിവയ്പുണ്ടായത്. 

അക്രമിയും കൊല്ലപ്പെട്ടെന്ന് പൊലീസ് അറിയിച്ചു. പ്രാദേശിക സമയം രാവിലെ എട്ടരയോടെയായിരുന്നു ആക്രമണം. ബാങ്കിലെ മുന്‍ ജീവനക്കാരനാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു. 

കോണ്‍ഫറന്‍സ് റൂമിനകത്ത് തോക്കുമായെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിൽ പൊലീസും എഫ്ബിഐയും അന്വേഷണം തുടങ്ങി.

إرسال تعليق

0 تعليقات