Latest Posts

സംസ്ഥാന ഇന്റർ പോളി കലോത്സവത്തിന് കൊട്ടിയത്ത് തിരിതെളിഞ്ഞു; ചിത്രങ്ങൾ കാണാം



അഖിൽ പ്രസന്നൻ

കൊല്ലം : സംസ്ഥാന ഇന്റർ പോളി കലോത്സവത്തിന് കൊട്ടിയത്ത് തിരിതെളിഞ്ഞു. ഈ മാസം 24 മുതൽ 27 വരെ കൊട്ടിയം എസ് എൻ പോളിടെക്നിക് കോളേജിൽ വച്ചാണ് കലോത്സവം നടക്കുന്നത്. കലാ സാംസ്‌കാരിക തനിമ വിളിച്ചുണർത്തുന്ന ഘോഷയാത്രയുടെ അകമ്പടിയോടുകൂടി കേരളത്തിന്റെ ധന കാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് വിശിഷ്ടാതിഥിയായ ചലച്ചിത്രതാരം ആസിഫ് അലി ചടങ്ങിൽ അഭിസംബോധന ചെയ്ത് സംസാരിച്ചു. യൂണിയൻ ചെയർമാൻ അർജുൻ അദ്ധ്യക്ഷനായിരുന്നു. യുവജന കമ്മിഷൻ ചെയർ പേഴ്സൺ ചിന്താ ജെറോം മുഖ്യ പ്രഭാഷണം നടത്തി.

ഗാന്ധി ഭവൻ വൈസ് ചെയർമാൻ അമൽ രാജ്, യുവ കർഷകൻ എസ്.പി.സുജിത്, എഴുത്തുകാരി എം.കെ.ഷബിത, വ്യവസായി ആതിര ഫിറോസ് എന്നിവർ യൂത്ത് കമ്മിഷൻ യൂത്ത് ഐക്കൺ അവാർഡുകൾ ഏറ്റുവാങ്ങി. ഒളിമ്പ്യൻ പി.ആർ.ശ്രീജേഷിന്റെ പ്രതിനിധിയും അവാർഡ് സ്വീകരിച്ചു.

സംഘടക സമിതി വൈസ് ചെയർമാൻ പി.സന്ദീപ്, എസ്.എൻ ട്രസ്റ്റ് ട്രഷറർ ഡോ. ജി.ജയദേവൻ, ഷീലാ ബിനു, സെബാസ്റ്റ്യൻ തോമസ്, വി.വി.റേ, ശ്രീജ ഹരീഷ്, ബിജു ഷിജു, ഡോ. ആർ.രാമചന്ദ്രൻ, സുൽഫിക്കർ, വി.എം.വിനോദ് കുമാർ, എ.വിഷ്ണു, പ്രജിൽ, ഗോപി കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ചിത്രങ്ങൾ















0 Comments

Headline