പ്രധാനമായി നിയന്ത്രണം ഏര്‍പ്പെടുത്തിരിക്കുന്നത് കമിതാക്കള്‍ക്കാണ്. കമിതാക്കള്‍ അടുത്തിരിക്കാന്‍ പാടില്ല, കമിതാക്കള്‍ പാര്‍ക്കിനുള്ളില്‍ സ്‌നേഹ പ്രകടനം നടത്താന്‍ പാടില്ല, പാര്‍ക്കിലെ കുറ്റിക്കാട്ടില്‍ മാറിയിരിക്കാന്‍ പാടില്ല എന്നിങ്ങനെയാണ് പുതിയ നിയന്ത്രണങ്ങള്‍. കൂടാതെ കുട്ടികള്‍ അടക്കം പാര്‍ക്കിലെ മരത്തില്‍ കയറാന്‍ പാടില്ല, പാര്‍ക്കില്‍ ഭക്ഷണം കൊണ്ട് വരാനോ കഴിയ്‌ക്കാനോ പാടില്ല, ഫോട്ടോ എടുക്കുന്നതിനും വീഡിയോ ചിത്രീകരിക്കുന്നതിനുമടക്കം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് പാര്‍ക്ക് അധികൃതര്‍. പാര്‍ക്കിനുള്ളില്‍ കമിതാക്കള്‍ അടുത്തിരിക്കുന്നതിനെ കുറിച്ചും സ്‌നേഹ പ്രകടനങ്ങളെ കുറിച്ചും നിരവധി പരാതികള്‍ വരുന്നുണ്ട്. കൂടാതെ പാര്‍ക്കില്‍ നിറയെ പാമ്ബുകളും പ്രാണികളുമുണ്ട് ഇത് കമിതാക്കളുടെ സുരക്ഷയെ ബാധിച്ചേക്കും. ഇത്തരത്തിലുള്ള കാരണങ്ങളാലാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് എന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. 300 ഏക്കര്‍ വിസ്തൃതിയുള്ള പാര്‍ക്കില്‍ ഒരു മാസമായി പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ട്.
0 Comments