banner

കാഞ്ഞാവെളിയിൽ എസ്.വൈ.എസ് റമദാൻ റിലീഫ് സംഘടിപ്പിച്ചു

അഞ്ചാലുംമൂട് : കേരള മുസ്​ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് കാഞ്ഞാവെളി യൂണിറ്റിൻ്റെ സംയുക്താഭിമുഖ്യത്തിൽ റമദാൻ റിലീഫ് സംഘടിപ്പിച്ചു. ചടങ്ങ് എസ്.വൈ.എസ് അഞ്ചാലുംമൂട് സർക്കിൾ പ്രസിഡന്‍റ്​ അമാനുല്ലാ സുഹ് രി  ഉദ്ഘാടനം ചെയ്തു. യൂണിറ്റ് തല ഭക്ഷ്യധാന്യ കിറ്റ് വിതരണോദ്ഘാടനം തൃക്കരുവ ഗ്രാമ പഞ്ചായത്ത് കാഞ്ഞാവെളി വാർഡ് അംഗം അനിൽ കുമാർ നിർവ്വഹിച്ചു. കാഞ്ഞാവെളിയിലെയും പരിസര പ്രദേശങ്ങളിലെയും അർഹതപ്പെട്ട 35-ഓളം കുടുംബങ്ങൾക്കാണ് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്യുക. മുൻ കാലങ്ങളിൽ നാല്പതിലധികം കിറ്റുകളുടെ വിതരണം നടക്കാറുണ്ടെങ്കിലും ഇത്തവണ പ്രാക്കുളം സ്വദേശിനിയായ അനാഥയുവതിയുടെ വിവാഹം യൂണിറ്റിൻ്റെ നേതൃത്വത്തിൽ നടത്തികൊടുക്കുന്നത് കൊണ്ടാണ് എണ്ണം ചുരുക്കിയതെന്ന് സംഘാടകർ അറിയിച്ചു. 

എസ്.വൈ.എസ് കൊല്ലം ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ജെ. ഷെഹീർ ജൗഹരി അധ്യക്ഷനായി. കേരളാ മുസ്ലീം ജമാഅത്ത് യൂണിറ്റ് പ്രസിഡൻറ് സലാഹുദ്ധീൻ പടനിലം സ്വാഗതവും കെ.എം.ജെ കൊല്ലം ജില്ലാ സെക്രട്ടറി മുഹമ്മദ് ത്വാഹാ ഞാറയ്ക്കൽ, കേരളാ മുസ്ലീം ജമാഅത്ത് അഞ്ചാലുംമൂട് സർക്കിൾ ഫിനാൻസ് സെക്രട്ടറി അബ്ദു റഹ്മാൻ തുടങ്ങിയവർ വേദിയിൽ ആശംസയും അറിയിച്ചു. ഷെഹീർ ജൗഹരിയുടെ നേതൃത്വത്തിൽ പ്രാർഥനയോടെയാണ് ചടങ്ങ് ആരംഭിച്ചത്.

Post a Comment

0 Comments