തൃശൂർ : സംഘിയെന്ന് വിളിക്കപ്പെടുന്നതില്‍ അഭിമാനിക്കുന്നുവെന്ന് പറഞ്ഞതിനെ തുടർന്ന് സസ്പെൻഷനിലായ 24 ന്യുസ് മുന്‍ അസോസിയേറ്റ് എഡിറ്റര്‍ സുജയ പാര്‍വ്വതി, ഹിന്ദു ഐക്യവേദിയുടെ സംസ്ഥാന സമ്മേളന വേദിയിലെ മുഖ്യ പ്രാസംഗികയായി എത്തുന്നു.
ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല, ഫേസ്ബുക്കിലൂടെയാണ് തൃശൂര്‍ നടക്കുന്ന സംസ്ഥാന സമ്മേളനത്തിലേക്ക് സുജയ പാര്‍വ്വതിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്.
നേരത്തെ, ബിജെപിയുടെ തൊഴിലാളി വിഭാഗമായ ബിഎംഎസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സുജയ പാര്‍വ്വതി നടത്തിയ പ്രസ്താവനകളാണ് വിവാദമായത്. തന്നെ സംഘിയെന്ന് വിളിക്കുന്നതില്‍ അഭിമാനം കൊളളുവെന്നും മോദിയുടെ ഭരണനേട്ടങ്ങള്‍ അവഗണിക്കാനാകില്ലെന്നും സുജയ പാര്‍വ്വതി പറഞ്ഞു. ഇതേ തുടര്‍ന്ന്, സുജയയെ ട്വിന്റി ഫോര്‍ ന്യൂസ് അധികൃതര്‍ സസ്പന്‍ഡ് ചെയ്തു
തുടർന്ന്, ബിജെപി, ആര്‍എസ്എസ് കേന്ദ്രങ്ങളില്‍ നിന്നും കടുത്ത പ്രതിഷേധം ഉയരുകയും ബിഎംഎസ് ട്വിന്റിഫോറിന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തിരുന്നു. മാനേജ്‌മെന്റിന്റെ നടപടിക്ക് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ മാര്‍ച്ച് 29ന് സുജയയുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാൽ, സസ്പെന്ഷന് പിൻവലിച്ചതിന് തോട്ടടുത്ത ദിവസം കാവി നിറത്തലുളള വസ്ത്രം ധരിച്ച് വാര്‍ത്ത വായിച്ച ശേഷം സുജയ തന്റെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ചൊവ്വാഴ്ച തൃശൂരില്‍ നടക്കുന്ന ഹിന്ദൂഐക്യവേദിയുടെ യോഗത്തിലേക്ക് മുഖ്യപ്രാസംഗികയായാണ് സുജയാ പാര്‍വ്വതിയെ ക്ഷണിച്ചിരിക്കുന്നത്. ‘നിലപാടുകളുടെ നായികക്ക് തൃശൂരിലേക്ക് സ്വാഗതമെന്ന പോസ്റ്ററും’ ശശികലയുടെ ഫേസ് ബുക്ക പേജില്‍ പങ്കുവച്ചിട്ടുണ്ട്.
0 Comments