തിരുവനന്തപുരം : ബാംഗ്ലൂരിൽ നിന്നും ആഡംബര ബസിൽ കഞ്ചാവ് കടത്തിയ യുവതിയും സുഹൃത്തും അറസ്റ്റിൽ. തിരുവനന്തപുരം ചുള്ളിമാനൂർ സ്വദേശിനി വിനീഷ (29), സുഹൃത്ത് വരുൺ ബാബു (24) എന്നിവരാണ് അറസ്റ്റിലായത്. ഹൈബ്രീഡ് ഇനത്തിൽപെട്ട 15 ഗ്രാം തായിലാൻഡ് കഞ്ചാവ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു.
പാറശാല പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്. ബാംഗ്ലൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ആഡംബര ബസിലാണ് ഇരുവരും ബാഗിനുള്ളിൽ ഒളിപ്പിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. പിടിയിലായ വരുൺ നേരത്തെയും കഞ്ചാവുമായി അറസ്റിലായിട്ടുണ്ടെന്ന് പോലീസ് പറയുന്നു.
അതേസമയം ഒരുവർഷം മുൻപ് പെൺവാണിഭം എതിർത്ത യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് വിനീഷ. കൊലപാതക കേസിൽ ഒന്നാം പ്രതിയായ വിനീഷയുടെ ഭർത്താവ് കാപ്പ കേസിൽ അറസ്റ്റിലായതിനെ തുടർന്ന് ജയിലിൽ കഴിയുകയാണ്.
0 تعليقات