banner

വൻ കഞ്ചാവ് വേട്ട: തരംതിരിക്കലും വില്പനയും പെൺകുട്ടികൾ; 19 കാരിയും കൊല്ലം സ്വദേശിയായ 22 കാരനും ഉൾപ്പെടെ പിടിയിലായത് ഏഴ് പേർ

കൊച്ചി : കൊച്ചിയിൽ വൻ കഞ്ചാവ് വേട്ട. 7 പേരെയാണ് 15 കിലോ കഞ്ചാവുമായി എക്സൈസ്  അറസ്റ്റ് ചെയ്തത്.  കൊല്ലം കരുനാ​ഗപ്പള്ളി സ്വദേശി ജ്യോതിസ് (22), അക്ഷയ് രാജ് (26), ശ്രീലാൽ (26), ഹരികൃഷ്ണൻ (26), ദിലീപ് (27), മേഘ (21), ശിൽപ്പ (19) എന്നിവരാണ് എകൈസസിന്റെ  പിടിയിലായത്.

കുഴിക്കാട് ഭാ​ഗത്ത് നിന്നുള്ള ലോഡ്ജിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഒഡീഷയിൽ നിന്നുള്ള  ഇടനിലക്കാരൻ വഴിയാണ് ഇവർ സാധനം എത്തിച്ച് ലോഡ്ജുകൾ കേന്ദ്രീകരിച്ച് വിത്പന നടത്തിയിരുന്നത്. 

പെൺകുട്ടികൾ ആയതിനാൽ പെട്ടെന്ന് പിടിക്കപ്പെടുകയില്ലെന്ന ഉറപ്പിൽ കഞ്ചാവ് തരംതിരിക്കുന്നതും വിൽപ്പന നടത്തിയതും ഈ പെൺകുട്ടികളാണ്.   

Post a Comment

0 Comments