banner

മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു



ന്യൂഡൽഹി : മുൻ ആരോഗ്യമന്ത്രി കെകെ ശൈലജയുടെ ആത്മകഥാംശമുളള ഓർമ്മക്കുറിപ്പുകൾ അടങ്ങിയ പുസ്തകം ഡൽഹിയിൽ പ്രകാശനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരള ഹൗസിൽ പുസ്തകം പ്രകാശനം ചെയ്തത്. കൊറോണക്കാലത്ത് ആരോഗ്യമന്ത്രിയായിരുന്ന അനുഭവങ്ങൾ ഉൾപ്പെടെ പുസ്തകത്തിൽ പങ്കുവെച്ചിട്ടുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, സിപിഎം നേതാക്കളായ വൃന്ദ കാരാട്ട്, എംഎ. ബേബി, ജസ്റ്റിസ് കുര്യൻ ജോസഫ്, ഡൽഹിയിലെ കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി തോമസ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജനപ്രതിനിധിയെന്ന നിലയിൽ മികച്ച സേവനം നടത്തിയ കെകെ ശൈലജയിൽ പൂർണ വിശ്വാസം അർപ്പിച്ചാണ് 2016 ൽ ആരോഗ്യവകുപ്പിന്റെയും സാമൂഹ്യ ക്ഷേമ വകുപ്പിന്റെയും ചുമതലകൾ നൽകിയതെന്ന് പ്രകാശനം നിർവ്വഹിച്ച ശേഷം പിണറായി വിജയൻ പറഞ്ഞു. സമൂഹത്തിൽ നിന്നും നാടിന്റെ ചരിത്രത്തിൽ നിന്നും വേറിട്ട ഒരു ജീവിതം രാഷ്ട്രീയക്കാർക്കില്ല. അതുകൊണ്ടു തന്നെ രാഷ്ട്രീയക്കാരുടെ ആത്മകഥാക്കുറിപ്പുകൾ ഒരു നാടിന്റെ ചരിത്രം കൂടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കമ്യൂണിസ്റ്റ് കുടുംബത്തിൽ നിന്ന് പാർട്ടിയുടെ നേതൃനിരയിലേക്ക് ഉയർന്നുവന്ന കെ.കെ ശൈലജ കടന്നുപോയ അനുഭവങ്ങളാണ് പുസ്തകത്തിൽ വിവരിക്കുന്നത്.

Post a Comment

0 Comments