banner

ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലെ പരിഗണന ലഭിച്ചില്ല; മുതിർന്ന കേരളാ കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ രാജിവച്ചു



കേരളാ കോൺഗ്രസ് സ്ഥാനങ്ങളും അംഗത്വവും രാജിവച്ച് ജോണി നെല്ലൂർ. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിവച്ചതെന്ന് ജോണി നെല്ലൂർ പറഞ്ഞു. ( Johnny Nellore Quits )

‘വിദ്യാർത്ഥിയായിരുന്ന കാലം തൊട്ട് കേരളാ കോൺഗ്രസ് കാരനാണ്. വ്യക്തിപരമായ കാരണങ്ങളാൽ ഞാൻ പാർട്ടിയുടെ പ്രാഥമിക അംഗത്വവും ഡെപ്യൂട്ടി ചെയർമാൻ സ്ഥാനവും രാജിവയ്ക്കുകയാണ്. കഴിഞ്ഞ 30 വർഷമായി യുഡിഎഫിന്റെ ഉന്നതാധികാര സമിതി അംഗമാണ്. ആ പദവികളും ഞാന് രാജിവയ്ക്കുകയാണ്. വ്യകതിപരമായ കാരണങ്ങളാലാണ് രാജി. ഇക്കാലമത്രയും എന്നെ സ്‌നേഹിക്കുകയം പിന്തുണയ്ക്കുകയും ചെയ്ത സംസ്ഥാനത്തെ മുഴുവൻ യുഡിഎഫ് പ്രവർത്തകരോടും നേതാക്കളോടും ഞാൻ നന്ദി അറിയിക്കുന്നു. എന്റെ രാഷ്ട്രീയ വളർച്ചയിൽ എന്നെ അകമഴിഞ്ഞ് സഹായിച്ച ആയിരക്കണക്കിന് പ്രവർത്തകരെ നന്ദിയും കടപ്പാടും അറിയിക്കുന്നു’- ജോണി നെല്ലൂർ പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കാലഘട്ടത്തിലാണ് തന്നെ യുഡിഎഫ് സെക്രട്ടറിയായി നിയോഗിച്ചത്. അന്നത്തെ ഘടകക്ഷികളോടുള്ള പരിഗണനയും സഹകരണവും സമീപനവും ഇന്ന് ഉണ്ടാകുന്നുണ്ടോയെന്ന് ഇന്നത്തെ നേതാക്കൾ ആത്മപരിശോധന നടത്തണമെന്നും ജോണി നെല്ലൂർ പറഞ്ഞു.

ജനകീയ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടാനാണ് പുതിയ നീക്കമെന്ന് ജോണി നെല്ലൂർ പറഞ്ഞു. കേരളത്തിലെ റബ്ബർ കർഷകർ പ്രതിസന്ധിയിലാണെന്നും റബ്ബറിന് 300 രൂപയെങ്കിലും വില നൽകണമെന്നാണ് തന്റെ നിലപാടെന്നും ജോണി നെല്ലൂർ പറഞ്ഞു. മാർ ജോസഫ് പാംപ്ലാനി പറഞ്ഞതുമായി തനിക്ക് ബന്ധമില്ലെന്നും ജോണി നെല്ലൂർ പറഞ്ഞു. ക്രൈസ്തവ പാർട്ടി വരുമെന്നാണ് പ്രചാരണമെന്നും എന്നാൽ വരാൻ പോകുന്നത് സെക്യുലർ പാർട്ടിയാകുമെന്നും ജോണി നെല്ലൂർ വ്യക്തമാക്കി.

Post a Comment

0 Comments