banner

ആദ്യ ചെറിയ പെരുന്നാൾ നമസ്കാരം; ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്



നോളജ് സിറ്റി : റമദാൻ വ്രതാനുഷ്ഠാനത്തിൻ്റെ മുപ്പത് ദിനങ്ങൾ കടന്ന ആത്മശുദ്ധിയോടെ നേടിയ ചെറിയ പെരുന്നാൾ ദിനം ആഘോഷമാക്കി ജാമിഉൽ ഫുതൂഹ്. സ്നേഹത്തിന്റെയും സഹോദര്യത്തിന്റെയും മഹനീയ മാത്യകയായ പെരുന്നാൾ ദിനത്തിൽ മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് എന്ന ഇന്ത്യൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന ചെറിയ പെരുന്നാൾ നിസ്കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നേതൃത്വം നൽകി.

കുടുംബ വീടുകൾ സന്ദർശിച്ചും പരസ്പരം സന്തോഷങ്ങൾ കൈമാറിയും സഹജീവികൾക്ക് ആശ്വാസം പകർന്നും ഐക്യത്തിന്റെ സന്ദേശം വിളിച്ചോതിയുമാകണം വിശ്വാസിയുടെ പെരുന്നാൾ ആഘോഷമെന്ന് കാന്തപുരം പറഞ്ഞു. ജാമിഉൽ ഫുതൂഹ് മസ്ജിദ് തുറന്ന് നൽകിയതിന്റെ ശേഷമുള്ള ആദ്യ പെരുന്നാളാണ് എന്നത് ഈ ചെറിയ പെരുന്നാളിന്റെ ആവേശം ഇരട്ടിയാക്കി. വിവിധ ദേശങ്ങളിൽ നിന്നും ഏറെ നേരത്തെ തന്നെ വിശ്വാസികൾ നോളജ് സിറ്റിയിലേക്ക് എത്തിച്ചേർന്നിരുന്നു.

കേരള തുറമുഖം, പുരാവസ്തു മന്ത്രി അഹ്‌മദ്‌ ദേവർകോവിൽ, സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി, ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി, ഐ എം കെ ഫൈസി തുടങ്ങിയവർ പെരുന്നാൾ ആഘോഷത്തിൽ പങ്ക് ചേർന്നു.

إرسال تعليق

0 تعليقات