banner

അവധിക്കാല യാത്ര കണ്ണീരായി; അഴീക്കൽ ബീച്ചിൽ പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന വിദ്യാർഥിനി തിരയിൽപെട്ട് മരിച്ചു



കൊല്ലം : പത്താം ക്ലാസ് പരീക്ഷയെഴുതി ഫലം കാത്തിരുന്ന വിദ്യാർഥിനി തിരയിൽപെട്ട് മരിച്ചു. ഓച്ചിറ മേമന ഷഹന മൻസിലിൽ ഷറഫുദീൻ, സജീന ദമ്പതികളുടെ മകൾ ഷഹനയാണ് (15) മരിച്ചത്. അവധിക്കാം
ആഘോഷിക്കാൻ ഓച്ചിറ ആയിരംതെങ്ങ് അഴീക്കൽ ബീച്ചിൽ എത്തിയ കുട്ടിയെ പിന്നീട് തിരയിൽപെട്ട് കാണാതാവുകയായിരുന്നു. 

ഞായറാഴ്ച അഴീക്കൽ ബീച്ചിൽ കടലിൽ ഇറങ്ങിയ പെൺകുട്ടി കനത്ത തിരയിൽ അകപ്പെടുകയായിരുന്നു. കൂടെയുള്ളവരും നാട്ടുകാരും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും
കുട്ടിയെ രക്ഷിക്കുവാൻ കഴിഞ്ഞില്ല.

പ്രയാർ ആർ.വി.എസ്.എം
ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥിയായിരുന്ന ഷഹന എൽ.എസ്.എൽ.സി പരീക്ഷ എഴുതി ഫലം കാത്തിരിക്കുകയായിരുന്നു. സഹോദരി അഞ്ചാംക്ലാസ് വിദ്യാർത്ഥിനി ഫിദ ഫാത്തിമ. തിങ്കൾ ഉച്ചയ്ക്ക് 12ന് വള്ളിക്കാവ് പറയകടവ് അമൃതപുരിയ്ക്ക് സമീപം മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.

إرسال تعليق

0 تعليقات