സംഭവം കൊലപാതകമാണെന്ന ആരോപണം തുടക്കം മുതൽ തന്നെ ഉയർന്നിരുന്നു. തുടർന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന കർശനമാക്കിയത്. ഞായറാഴ്ചയാണ് കുട്ടി ഐസ്‌ക്രീം കഴിച്ചത്. പിന്നാലെ ഛർ്ദ്ദിച്ച് അവശനിലയിലായ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാൽ തൊട്ടടുത്ത ദിവസം മരണം സംഭവിക്കുകയായിരുന്നു.
ആരോഗ്യ വകുപ്പും, ഭക്ഷ്യസുരക്ഷാ വകുപ്പും, പോലീസ് ഫോറൻസിക് വിഭാഗങ്ങളും ഐസ്‌ക്രീമിന്റെ സാമ്പിൾ പരിശോധനക്കായി ശേഖരിച്ചിരുന്നു. അരിക്കുളത്തെ സൂപ്പർമാർക്കറ്റിൽ നിന്നാണ് കുട്ടി കഴിച്ച ഐസ്‌ക്രീം വാങ്ങിയത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കട അടച്ച് പൂട്ടുകയും ചെയ്തു. പോസ്റ്റ്‌മോർട്ടത്തിൽ കുട്ടിയുടെ ശരീരത്തിൽ അമോണിയം ഫോസ്ഫറസിന്റെ അംശം കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
0 تعليقات