banner

സദാചാര ഗുണ്ടകൾ കൂട്ടം കൂടി മർദ്ദിച്ച് യുവാവ് കൊല്ലപ്പെട്ട സംഭവം; ഒന്നാംപ്രതി രാഹുൽ അറസ്റ്റിൽ; പിടികൂടിയത് മുംബൈയിൽ നിന്ന്!




തൃശൂര്‍ : ചേർപ്പ് സദാചാര കൊലപാതകക്കേസിലെ ഒന്നാംപ്രതി രാഹുൽ മുംബൈയിൽ അറസ്റ്റിൽ. ഗൾഫിൽ നിന്ന് മുംബൈയിൽ വിമാനമിറങ്ങിയ ഉടൻ എമിഗ്രേഷൻ ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നു. ഇതോടെ കേസിൽ ഒമ്പത് പേർ പിടിയിലായി.

കൊല്ലപ്പെട്ട സ്വകാര്യ ബസ് ഡ്രൈവർ സഹാറിനെ മർദ്ദിക്കാൻ പദ്ധതിയിട്ടത് രാഹുലാണ്. വനിത സുഹൃത്തിനെ കാണാൻ അർദ്ധരാത്രി വീട്ടിൽ വന്നപ്പോഴായിരുന്നു ആക്രമണം. രാഹുലിനെതിരെ പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

തിരുവാണിക്കാവിൽ സദാചാര ഗുണ്ടകളുടെ ക്രൂരമർദനത്തിനിരയായി ബസ് ഡ്രൈവറായ ചേർപ്പ് സ്വദേശി സഹർ (32) മാര്‍ച്ച് ഏഴിനാണ് മരിച്ചത്. യുവാവ് മരിച്ചതിന് പിന്നാലെ സംഭവം വിവാദമായതോടെയാണ് അന്വേഷണം ഊർജിതമാക്കിയത്.

പഴുവിൽ കോട്ടം നെല്ലിപ്പറമ്പിൽ രാഹുൽ, കോട്ട കരിക്കിൻതറ വിഷ്ണു, മച്ചിങ്ങൽ ടിനോ, മച്ചിങ്ങൽ അഭിലാഷ്, കൊടക്കാട്ടിൽ വിജിത്ത്, കൊടക്കാട്ടിൽ അരുൺ, എട്ടുമന കാരണയിൽ ജിഞ്ചു ജയൻ, ചിറക്കൽ അമീർ എന്നിവരാണ് കേസിലെ പ്രതികൾ. ഇതിൽ രാഹുൽ വിദേശത്തേക്ക് കടന്നിരുന്നു.

إرسال تعليق

0 تعليقات