അതേസമയം, ഏബല്‍ ബാബുവിന്റെ കാര്‍ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബില്ലില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്ജ് മൗനം വെടിയണമെന്ന് ആവശ്യപ്പെട്ടായിരുന്നു പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്. പത്തനംതിട്ട ജില്ലയിലെ വിവിധ ഓര്‍ത്തഡോക്‌സ് പള്ളികളുടെ മുന്നിലാണ് ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരില്‍ പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണ ജോര്‍ജ് മൗനം വെടിയണമെന്നായിരുന്നു പോസ്റ്ററുകളിലെ ആവശ്യം. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററില്‍ വ്യക്തമാക്കിയിരുന്നു.
ആരോഗ്യമന്ത്രിക്കെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവം; രണ്ടുപേര്‍ അറസ്റ്റില്‍
പത്തനംതിട്ട : ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്ത് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനം അടൂര്‍ - കടമ്പനാട് ഭദ്രാസനം ജനറല്‍ സെക്രട്ടറി റെനോ പി രാജന്‍, സജീവ പ്രവര്‍ത്തകന്‍ ഏബല്‍ ബാബു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
0 Comments