banner

മൺറോതുരുത്തിൻ്റെ പൊക്കമുള്ള പ്രതീക്ഷകൾക്ക് നിറം മങ്ങുന്നു; പെരിനാട് നിന്നുള്ള മണ്ണെടുപ്പ് നാട്ടുകാർ തടഞ്ഞു; റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോം ഉയർത്തുന്ന പണികൾ മുടങ്ങി!



കൊല്ലം : മണ്ണ് കൊണ്ടുവരാനുള്ള ശ്രമം പരാജയപ്പെട്ടതോടെ മൺറോത്തുരുത്ത് റെയിൽവേ സ്റ്റേഷനിലെ ഫ്ലാറ്റ്ഫോം ഉയർത്തുന്ന പണികൾ മുടങ്ങി. കഴിഞ്ഞ മൂന്നാഴ്ച മുൻപാണ് ദുദ്രഗതിയിൽ പണി ആരംഭിച്ചത്. എന്നാൽ പെരിനാട് നിന്ന് മണ്ണെടുക്കുന്നതിന് നാട്ടുകാർ തടസ്സവാദമുന്നയിച്ചതോടെ മണ്ണെടുപ്പ് നിലച്ചു. ഇതോടെ മൺറോതുരുത്തിൻ്റെ പൊക്കമുള്ള പ്രതീക്ഷകൾക്ക് നിറം മങ്ങി.

ട്രാക്ക് ലെവലിൽ നിന്ന് 84 സെ. മീറ്റർ ഉയർത്തി പ്ളാറ്റ് ഫോം നിർമ്മിക്കണമെന്നായിരുന്നു തീരുുമാനം. ഇതിനായി 2.40 കോടി കാരാർ ഉറപ്പിച്ചു. വാട്ടർ കിയോസ്കുകൾ, യാത്രക്കാർക്ക് വിശ്രമിക്കാൻ ബെഞ്ചുകൾ, പാർക്കിംഗ് സൗകര്യം തുടങ്ങിയവയും കരാറിൽ ഉൾപ്പെടുത്തിയിരുന്നു. 450 മീറ്റർ നീളമുളള രണ്ട് പ്ളാറ്റ്ഫോമുകളും ഉയർത്താൻ 400 ലോഡ് മണ്ണാണ് വേണ്ടത്. ഇതിനായി പെരിനാട് റെയിൽവേ ഭൂമിയിൽ നിന്ന് മണ്ണെടുക്കാൻ പെർമിറ്റും ലഭിച്ചു. 

റെയിൽവേ ഉദ്യോഗസ്ഥർ പരിശോധിച്ചാണ് മണൽ കയറ്റുകയും ഇറക്കുകയും ചെയ്തിരുന്നത്. ഒന്നാം നമ്പർ പ്ളാറ്റ് ഫോമിൽ ഇറക്കുന്ന മണ്ണ് ചെറിയ വാഹനത്തിൽ രണ്ടിലും എത്തിക്കാനായിരുന്നു ക്രമീകരണം. 7 ലോറികളിലായി 98 ലോഡ് ഇറക്കിയപ്പോഴാണ് പെരിനാട്ടിൽ മണ്ണെടുപ്പിനെതിരെ എതിർപ്പ് ഉയർന്നത്. റെയിൽവേയും ഗ്രാമ പഞ്ചായത്ത് അധികൃതരുമായി ചർച്ചകൾ പലത് നടന്നെങ്കിലും എതിർപ്പിന് അയവുണ്ടായില്ല. ഇതോടെ നിർമ്മാണ പ്രവൃത്തികൾ തടസപ്പെട്ടു. നിരന്തരം അപകടങ്ങളും യാത്രക്കാർക്ക് ബുദ്ധിമുട്ടുകളും സൃഷ്ടിച്ചിരുന്ന പ്ളാറ്റ് ഫോം ഉയർത്തണമെന്നത് യാത്രക്കാരുടെ ദീർഘകാല ആവശ്യമായിരുന്നു.

Post a Comment

0 Comments