banner

കൊല്ലത്ത് അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ പൊലീസ് പിടിയിലായി

കൊല്ലം : സ്വത്ത് വിറ്റ് പണം നൽകാത്തതിനെ തുടർന്ന് അമ്മയെ ആക്രമിച്ച് പരിക്കേൽപ്പിച്ച മകൻ പൊലീസ് പിടിയിലായി. വടക്കുംതല, കോട്ടപ്പുറത്ത് കിഴക്കതിൽ, അബ്ദുൾ സലാമിന്റെ മകൻ ഷിഹാബുദ്ദീനാണ് ചവറ പൊലീസിന്റെ പിടിയിലായത്.

കഴിഞ്ഞ 4ന് രാത്രിയിലാണ്‌ കേസിനാസ്പദമായ സംഭവം. സ്വത്ത് വിറ്റ് പണം നൽകാത്തതിനെ ചൊല്ലി ഇയാൾ പതിവായി വീട്ടിൽ വഴക്കുണ്ടാക്കിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയിലും ഇതേച്ചൊല്ലി വഴക്കുണ്ടായി. തുടർന്ന് ചീത്തവിളിച്ചുകൊണ്ട് മർദ്ദിക്കുകയായിരുന്നു. കമ്പി വടി കൊണ്ടുള്ള മർദ്ദനത്തിൽ തലയ്ക്കും ശരീരത്തിലും പരിക്കേറ്റു. കൈക്ക് പൊട്ടലുമുണ്ട്. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

0 Comments