banner

പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു, വന്ദേഭാരത് യാത്ര തുടങ്ങി.



വന്ദേഭാരത് യാത്ര തുടങ്ങി. പ്രധാനമന്ത്രി സെൻട്രൽ സ്റ്റേഡിയത്തിൽ നിന്ന് ഫ്‌ളാഗ് ാേഫ് ചെയ്തതോടെയാണ് കേരളത്തിൽ വന്ദേഭാരത് യാത്ര ആരംഭിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ഫ്‌ളാഗ് ഓഫ് ചെയ്തത്. 

പ്രത്യേകം ക്ഷണം ലഭിച്ച യാത്രക്കാരും, മതമേലധ്യക്ഷന്മാരും, മാധ്യമ പ്രവർത്തകരുമാണ് ആദ്യ വന്ദേ ഭാരത് എകസ്പ്രസിൽ ഇടംനേടിയത്. വന്ദേ ഭാരതിന് ഇന്ന് മാത്രം 14 സ്റ്റോപ്പുകളാകും ഉണ്ടാവുക

മുഖ്യമന്ത്രി പിണറായി വിജയൻ, ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ശശി തരൂർ എംപി എന്നിവരുടെ സാന്നിധ്യത്തിലാണ് പ്രധാനമന്ത്രി ഫ്‌ലാഗ് ഓഫ് ചെയ്തത്. തുടർന്ന് യാത്രക്കാരുമായി വന്ദേ ഭാരത് ആദ്യ സർവീസ് ആരംഭിച്ചു.

إرسال تعليق

0 تعليقات