banner

ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു; ഡ്രൈവര്‍ സാഹസികമായി രക്ഷപ്പെട്ടു



പാലക്കാട് : അട്ടപ്പാടി കിണറ്റുകരയില്‍ ഓടിക്കൊണ്ടിരുന്ന ജീപ്പ് കാട്ടാന കുത്തിമറിച്ചിട്ടു. ആനവായി സ്വദേശി ചെല്ലന്റെ വാഹനമാണ് രാത്രി കാട്ടാന തകര്‍ത്തത്. 

യാത്രക്കാരെ ഇറക്കിയ ശേഷം ചെല്ലന്‍ ജീപ്പുമായി മടങ്ങി വരുന്നതിനിടെയായിരുന്നു ആക്രമണം. 

ആക്രമണത്തിനിടെ ചെല്ലന്‍ പുറത്തേക്ക് ചാടി ഓടിയതിനാല്‍ രക്ഷപ്പെട്ടു. കാട്ടാന ആക്രമിക്കുമ്പോള്‍ ചെല്ലന്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നത്. 

إرسال تعليق

0 تعليقات