Latest Posts

കല്യാണത്തിന് പോയ സംഘം സഞ്ചരിച്ച വാഹനം കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് പേർ മരിച്ചു



ഇടുക്കി : പൂപ്പാറ തോണ്ടിമലയിൽ വാഹനം കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്. തിരുനെൽവേലി സ്വദേശികളായ സി പെരുമാൾ(59), വള്ളിയമ്മ(70), സുശീന്ദ്രൻ(8) എന്നിവരാണ് മരിച്ചത്. തമിഴ്‌നാട് സ്വദേശികൾ സഞ്ചരിച്ച വാഹനം ആണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് വൈകിട്ട് ഏഴ് മണിയോടെയായിരുന്നു അപകടം. 

തിരുനൽവേലിയിൽ നിന്ന് മൂന്നാറിൽ വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു ഇവരെന്നാണ് ലഭിക്കുന്ന വിവരം. പരുക്കേറ്റവരെ രാജാക്കാട്, രാജകുമാരി എന്നിവിടങ്ങളിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.

നാട്ടുകാരും യാത്രക്കാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. വാനിൽ 24 യാത്രക്കാരുണ്ടായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഇവരിൽ 17 പേർക്ക് പരുക്കേറ്റതായാണ് സൂചന. പൂപ്പാറയ്ക്കും തോണ്ടിമലയ്ക്കും ഇടയിലായാണ് അപകടം നടന്നത്. 

വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാൻ അപകടത്തിൽപ്പെടുകയായിരുന്നു.

0 Comments

Headline