Latest Posts

ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതി മരിച്ച നിലയിൽ; 32 കാരിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; മൃതദേഹം ആദ്യം കണ്ടത് ഭർത്താവ്!

മലപ്പുറം : മലപ്പുറത്തു വാഴക്കാട് ഭർതൃവീടിനു മുകളിലെ ടെറസിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ചു യുവതിയുടെ വീട്ടുകാർ. ഇന്ന് രാവിലെയാണ്  ചെറുവട്ടൂർ  നരോത്ത് നജ്മുന്നിസയെ (32) വീടിന് മുകളിൽ ടെറസിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 

പുലർച്ചെ ഭർത്താവ് മൊയ്തീൻ ആണ് മൃതദേഹം ആദ്യം കണ്ടത്. നജ്മുന്നിസയുടെ ബാഗും ചെരിപ്പും സമീപത്തെ അടച്ചിട്ട വീടിന് സമീപത്തുനിന്ന് കണ്ടെത്തി.

സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സ്വന്തം വീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് നജ്മുന്നിസ കഴിഞ്ഞ ദിവസം വീട്ടിൽനിന്ന് പോയതെന്നാണ് ഭർത്താവ് മൊയ്തീൻ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. വീട്ടിൽ താൻ ഒറ്റക്കായിരുന്നു. രാത്രി വീടിന്റെ ടെറസിൽനിന്ന് മൊബൈൽ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് ഉണർന്നത്. പോയി നോക്കിയപ്പോഴാണ് നജ്മുന്നിസയെ മരിച്ചനിലയിൽ കണ്ടതെന്നും മൊയ്തീൻ പറഞ്ഞു.

സ്ഥലത്ത് ഡോ​ഗ്സ് സ്ക്വാഡും വിരലടയാള വിദ​ഗ്ധരും പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾ പൊലീസ് പൂർത്തിയാക്കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വന്നതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കുകയുള്ളൂ.  

0 Comments

Headline