banner

കൊലക്കേസ് പ്രതിയായ യുവാവ് വാഹനാപകടത്തില്‍ മരിച്ചു; ടിപ്പർ ഡ്രൈവർ ഓടിരക്ഷപ്പെട്ടു



തിരുവനന്തപുരം : കൊലക്കേസ് പ്രതി വാഹനാപകടത്തില്‍ മരിച്ചു.
മാരായമുട്ടം ജോസ് വധക്കേസിലെ പ്രതിയായ തോട്ടാവാരം സ്വദേശി രഞ്ജിത്താണ് ബൈക്കില്‍ ടിപ്പറിടിച്ച്‌ മരിച്ചത്.

നെയ്യാറ്റിന്‍കര പെരുങ്കടവിളയില്‍ തെള്ളുകുഴിയില്‍ ഇന്ന് രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.

അപകടത്തിന് പിന്നാലെ ടിപ്പര്‍ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. ഇയാള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

ജോസിനെ വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് രഞ്ജിത്. ബിവറേജസ് ഔട്ട്‌ലെറ്റിന് സമീപമാണ് കൃത്യം നടന്നത്. ഈ കേസിലെ മുഖ്യപ്രതി കാക്ക അനീഷ് നേരത്തെ കൊല്ലപ്പെട്ടിരുന്നു.

Post a Comment

0 Comments