banner

തൃക്കടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് റവന്യൂ മന്ത്രി; പദ്ധതി റീബില്‍ഡ് കേരളയിൽ ഉള്‍പ്പെടുത്തി; ആകെ ചെലവ് 44 ലക്ഷം



റീബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി 44 ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച തൃക്കടവൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം റവന്യൂ മന്ത്രി നിർവ്വഹിച്ചു. ഭൂമി വേഗത്തില്‍ അളക്കാന്‍ കഴിയുന്ന ഡിജിറ്റല്‍ കോര്‍സിന്റെ 28 സ്റ്റേഷനുകള്‍ സംസ്ഥാനത്ത് സ്ഥാപിച്ചതിലൂടെ റീസര്‍വേ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞെന്ന് ഉദ്ഘാടന വേദിയിൽ റവന്യൂ ഭവനനിര്‍മാണ വകുപ്പ് മന്ത്രി കെ രാജന്‍. 

സംസ്ഥാനത്തെ മുഴുവന്‍ വില്ലേജ് ഓഫീസുകളും സ്മാര്‍ട്ട് ഓഫീസുകളാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ജില്ലയില്‍ ഇതിനോടകം 41 വില്ലേജ് ഓഫീസുകള്‍ സ്മാര്‍ട്ട് ഓഫീസുകളായി മാറ്റിയെന്നും ഡിജിറ്റല്‍ റീസര്‍വേ വരുന്നതോടെ ഡിജിറ്റല്‍ അതിര്‍ത്തി നിര്‍ണയിക്കുകയും ഭൂപ്രകൃതിയെ കൃത്യമായി അളന്നെടുക്കുന്ന സംസ്ഥാനമായി കേരളത്തെ മാറ്റാന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.

മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. എല്ലാവര്‍ക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ടെന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതോടൊപ്പം അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. എം മുകേഷ് എം എല്‍ എ, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, അഞ്ചാലുംമൂട് കൗണ്‍സിലര്‍ എസ് സ്വര്‍ണമ്മ, എ ഡി എം ആര്‍ ബീനറാണി തദ്ദേശ സ്വയംഭരണ സ്ഥാപന ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments