കൊച്ചി : പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍ ആന്‍റണിയെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. ഇന്ന് ചതിയുടെ ദിവസമാണ്. പിതാവിനെ ഒറ്റിയ യൂദാസാണ് അനില്‍. മകൻ ബിജെപിയിലേക്കു പോയതില്‍ ആന്റണിക്ക് പ്രയാസമുണ്ട്. അനില്‍ ആന്‍റണി പാര്‍ട്ടിക്കുവേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.
‘‘കോൺഗ്രസിൽനിന്നു കൊണ്ടുപോയവരെല്ലാം ഇപ്പോൾ ശവപ്പറമ്പിലാണ്. ആന്റണിയുടെ വീട്ടിൽനിന്ന് ഒരാളെ കിട്ടിയാൽ ബിജെപി ഇന്ത്യ പിടിച്ചെടുത്തുവെന്ന് കരുതുന്നുണ്ടെങ്കിൽ അത് വെറുമൊരു സ്വപ്നമാണ്. പാർട്ടിയിൽ വിയർപ്പൊഴുക്കിയ ആരും ബിജെപിയിൽ പോയിട്ടില്ല. പാർട്ടിക്കുവേണ്ടി ഒരു പൊടിപോലും വിയർപ്പൊഴുക്കാത്ത ചെറുപ്പക്കാരനാണ് അനിൽ ആന്റണി.
അദ്ദേഹം കോൺഗ്രസുകാരനാണോ എന്ന് ചോദിച്ചാൽ ആണെന്ന് പറയാൻ ഞങ്ങൾക്കു നിവൃത്തിയില്ല. എ.കെ.ആന്റണിയുടെ മകനായതുകൊണ്ട് കോൺഗ്രസുകാരനെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനപ്പുറത്ത് പാർട്ടിയും പാർട്ടിയുടെ പ്രവർത്തനങ്ങളുമായി അനിലിന് യാതൊരു ബന്ധവുമില്ല’’–സുധാകരൻ പറഞ്ഞു.
0 Comments