banner

വിശുദ്ധ വാരത്തിന് തുടക്കമിട്ട് ഇന്ന് ഓശാന ഞായർ; സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ജറുസലേമിലേക്കുള്ള ക്രിസ്തുവിൻ്റെ രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ; പള്ളികളിൽ ഇന്ന് പ്രത്യേക ചടങ്ങുകൾ നടക്കും

യേശുക്രിസ്തു രാജകീയമായി ജറുസലേമിലേക്ക് പ്രവേശിച്ചതിന്റെ ഓർമയിൽ ഇന്ന് ഓശാന ഞായർ. പീഡാനുഭവ വാരത്തിനും ഓശാനപ്പെരുന്നാളോടെ തുടക്കമാവും. പള്ളികളിൽ കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോലകൾ വഹിച്ചുള്ള പ്രദക്ഷിണം, കുർബാന, വചനസന്ദേശം എന്നിവയുണ്ടാവും. ഓശാന എന്നാൽ സ്തുതിപ്പ് എന്നർഥം. ഹോശന്ന എന്ന എബ്രായ മൂലപദത്തിൽനിന്നാണ് ഓശാന എന്ന വാക്കുണ്ടാവുന്നത്.

കഴുതയുടെ പുറത്ത് വിനയാന്വിതനായി ക്രിസ്തുവിന്റെ ജറുസലേമിലേക്കുള്ള രാജകീയ പ്രവേശനത്തിന്റെ ഓർമയാചരണമാണ് ഓശാന ഞായർ. ഓശാന, ഓശാന എന്നു പറഞ്ഞാണ് ജറുസലേം ജനത ക്രിസ്തുവിനെ വരവേറ്റത്. ഓശാന, ഹോസാന എന്നതിന് 'രക്ഷിക്കണേ', 'സഹായിക്കണേ' എന്നൊക്കെയാണ് അർത്ഥം. ജറുസലേം നഗരം മുഴുവൻ ഇളകിമറിഞ്ഞ് സൈത്തിൻ കൊമ്പുകളും ഒലിവിലകളും വീശി ക്രിസ്തുവിനെ ആർപ്പുവിളിച്ച് സ്വീകരിച്ചതിന്റെ ഓർമയാണ് ഓരോ ഓശാന ഞായറും.

ഈ ദിവസം പള്ളികളിൽ, പ്രത്യേക പ്രാർത്ഥനകളും കുരുത്തോല വെഞ്ചരിപ്പും, കുരുത്തോലകളുമേന്തിയുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും‌. വിശ്വാസികൾ കുരുത്തോലയെ വളരെ ഭക്തിയോടെ കൈകാര്യം ചെയ്യുകയും വീട്ടിൽ ഭദ്രമായി സൂക്ഷിക്കുകയും ചെയ്യുന്നു. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഈസ്റ്ററും ഉൾപ്പെടുന്ന വിശുദ്ധവാര ചടങ്ങുകൾക്കും ഓശാന ഞായറോടെ തുടക്കമാകും.

Post a Comment

0 Comments