banner

ലോകായുക്ത നീതിനിർവഹണത്തിൽ സമ്പൂർണ പരാജയം; രാജിവെക്കണമെന്ന് കെ. സുധാകരൻ

തിരുവനന്തപുരം : അഴിമതിക്കെതിരെ നിലപാടെടുക്കേണ്ട ലോകായുക്ത നീതിനിർവഹണത്തിൽ സമ്പൂർണ പരാജയമാണെന്ന് പൊതുസമൂഹം വിലയിരുത്തിയെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. ഈ പശ്ചാത്തലത്തിൽ ലോകായുക്ത രാജിവയ്ക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കേസിൽ വിചിത്രമായ വിധി കേരളത്തിന്റെ നീതിന്യായ ചരിത്രത്തിലെ കറുത്ത അധ്യായമാണെന്ന് കെ.സുധാകരൻ ആരോപിച്ചു. അഴിമതിക്ക് നേതൃത്വം നൽകിയ മുഖ്യമന്ത്രിക്ക് സംരക്ഷണമൊരുക്കാൻ ലോകായുക്ത അസംബന്ധങ്ങൾ കുത്തിനിറച്ചു. അബദ്ധജടിലമായ വിധി പ്രസ്താവിച്ചതിന്റെ ചേതോവികാരം പൊതുസമൂഹം ചർച്ച ചെയ്യുന്നുണ്ടെന്നും കെ സുധാകരൻ ആരോപിച്ചു. 

ഫുൾ ബെഞ്ചിന് വിട്ടത് ആരെ സംരക്ഷിക്കാനാണെന്ന് ചോദിച്ച സുധാകരൻ ലോകായുക്തയുടേത് കേരളീയ സമൂഹത്തെ ഇരുട്ടിൽ നിർത്തുന്ന നടപടിയാണെന്നും ചൂണ്ടിക്കാട്ടി. ലോകായുക്തയുടെ നടപടികളിലെല്ലാം അടിമുടി ദുരൂഹത നിറഞ്ഞുനിൽക്കുന്നുവെന്നും കെ സുധാകരൻ പറഞ്ഞു.   2019 മുതൽ 2022 വരെ ഈ കേസിൽ അന്തിമവാദം കേട്ടശേഷം ഒരു വർഷത്തിലധികം അതിന്മേൽ അടയിരുന്നപ്പോൾ തന്നെ കാറ്റ് എങ്ങോട്ടാണു വീശുന്നതെന്നു വ്യക്തമായിരുന്നെന്ന് സുധാകരൻ ആരോപിച്ചു.

Post a Comment

0 Comments