banner

ഹോട്ടലിൽ യുവതികളെ രഹസ്യമായി താമസിപ്പിച്ച് പെൺവാണിഭം; ഇടപാടുകാരെ ആകർഷിച്ചിരുന്നത് യുവതികളുടെ അർദ്ധ നഗ്ന ചിത്രങ്ങൾ നൽകി; രണ്ട് പേർ അറസ്റ്റിൽ



കോഴിക്കോട് : ബെംഗളൂരുവിൽ നിന്ന് യുവതികളെ കോഴിക്കോട് എത്തിച്ച് നഗരത്തിലെ ഹോട്ടലുകളിൽ താമസിപ്പിച്ച് പെൺവാണിഭം നടത്തിയിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ആലത്തൂർ സ്വദേശി ഷമീർ,മലപ്പുറം വള്ളിക്കുന്ന് സ്വദേശി സനീഷ് എന്നിവരാണ് അറസ്റ്റിലായത്. ഇവരെ കൂടാതെ ഇടപാടുകാരായി ഹോട്ടലിലെത്തിയ മൂന്ന് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിൽ നിന്നും യുവതികളെ കടത്തികൊണ്ട് വന്ന് കോഴിക്കോട് നഗരത്തിലെ വിവിധ ഹോട്ടലുകളിൽ താമസിപ്പിച്ചാണ് പെൺവാണിഭം നടത്തിയിരുന്നത്. യുവതികളുടെ അർദ്ധ നഗ്ന ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ നൽകിയാണ് ഇടപാടുകാരെ ആകർഷിച്ചിരുന്നത്.

പ്രതികൾ കടത്തികൊണ്ട് വന്ന ബെംഗളൂരു സ്വദേശികളായ യുവതികളെ പോലീസ് കോടതിയിൽ ഹാജരാക്കിയതിന് ശേഷം ബന്ധുക്കളെ ഏൽപ്പിച്ചു. അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തു. കസബ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പെൺവാണിഭ സംഘം അറസ്റ്റിലായത്.

Post a Comment

0 Comments