കല്‍ക്കരിയുമായി ബിലാസ്പൂരില്‍ നിന്ന് വന്ന ചരക്കുതീവണ്ടി നിര്‍ത്തിയിട്ടിരുന്ന മറ്റൊരു ചരക്കുതീവണ്ടിയുമായി കൂട്ടിയിടിച്ചാണ് തീപിടിച്ചത്. മധ്യപ്രദേശിലെ കട്‌നിയിലേക്ക് പോകുകയായിരുന്ന തീവണ്ടി ഇടിച്ചാണ് അപകടം ഉണ്ടായത്.
ചരക്കുതീവണ്ടിയുടെ പിന്നില്‍ ഇടിച്ചാണ് തീപിടിച്ചത്. ഇതിലും കല്‍ക്കരിയാണ് നിറച്ചിരുന്നത്. ലോക്കോ പൈലറ്റ് രാജേഷ് പ്രസാദ് ആണ് മരിച്ചത്. ബിഹാര്‍ മുസാഫര്‍പൂര്‍ സ്വദേശിയാണ്.
0 Comments