പോലീസിലെ ഭീകര വിരുദ്ധ സ്‌ക്വാഡിന്റെ വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിലാണ് സ്‌ഫോടനം ഉണ്ടായത്. നിമിഷങ്ങളുടെ വ്യത്യാസത്തിൽ രണ്ട് സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഭീകരാക്രമണമാണ് ഉണ്ടായതെന്നാണ് സംശയിക്കുന്നത്. സ്‌ഫോടനത്തിൽ കെട്ടിടം പൂർണമായി തകർന്നു. സ്‌ഫോടനത്തിലും കെട്ടിടാവശിഷ്ടങ്ങൾ ശരീരത്തിൽ പതിച്ചുമാണ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടത്.
സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് സുരക്ഷ ശക്തമാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. സ്‌ഫോടക വസ്തുക്കൾ രഹസ്യമായി ആരോ സ്‌റ്റേഷനിൽ എത്തിച്ചതാണെന്നാണ് സംശയിക്കുന്നത്.
0 تعليقات