തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ആണ് ആദ്യം നടക്കുക. പിന്നാലെ പാറമേക്കാവിന്റെ വെടിക്കെട്ടിനും തിരിതെളിയും. സാമ്പിളിനും പകൽപ്പൂരത്തിനുമായി ഇരു കൂട്ടർക്കും രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി നൽകിയിരിക്കുന്നത്.
അതേസമയം വൈകീട്ട് കാലാവസ്ഥ അനുകൂലമാകുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം വൈകുന്നേരങ്ങളിൽ ജില്ലയിൽ മഴ ലഭിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഇന്നും മഴ പെയ്യാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ല. എങ്കിലും വെടിക്കെട്ടിന് വേണ്ടി മഴ മാറിനിൽക്കുമെന്ന് പൂര പ്രേമികളുടെയും ദേവസ്വം ബോർഡ് അധികൃതരുടെയും പ്രതീക്ഷ.
ഇക്കുറി വെടിക്കെട്ടിൽ തിരുവമ്പാടിയും പാറമേക്കാവും വെറൈറ്റികൾ പരീക്ഷിക്കുന്നുണ്ട്. കെ- റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികൾ. ഇവയ്ക്ക് പുറമേ കൂടുതൽ വെറൈറ്റികൾ വെടിക്കെട്ട് പ്രേമികൾ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം പൂരത്തോട് അനുബന്ധിച്ചുള്ള ചമയ പ്രദർശനത്തിനും ഇന്ന് തുടക്കമാകും. തിരുവമ്പാടിയുടെ ചമയ പ്രദർശനം കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്.
0 Comments