banner

സ്കൂട്ടർ ഇന്നോവ കാറിൻ്റെ പിന്നിലിടിച്ച്‌ രണ്ട് യുവാക്കൾ മരിച്ചു; ജോസ് കെ. മാണിയുടെ മകന്‍ അറസ്റ്റില്‍



കോട്ടയം : സ്കൂട്ടർ ഇന്നോവ കാറിൻറെ പിന്നിലിടിച്ച്‌ സ്കൂട്ടർ യാത്രികരായ സഹോദരങ്ങൾ മരിച്ച സംഭവത്തിൽ ജോസ് കെ.
മാണിയുടെ മകൻ അറസ്റ്റിൽ. 

കെ.എം. മാണി ജൂനിയറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മണിമല ബിഎസ്‌എൻഎലിനു സമീപം ശനിയാഴ്ച രാത്രിയിലാണ് അപകടം നടന്നത്.കെ.എം മാണി ജൂനിയറി‌ൻറെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം വിട്ടയച്ചു. KL-07-CC-1717 എന്ന ഇന്നോവക്കാറിലാണ് സ്കൂട്ടർ ഇടിച്ചത്. 

മണിമല പതാലിപ്ലാവ് കുന്നുംപുറത്ത്താഴെ മാത്യു ജോൺ (35), ജിൻസ് ജോൺ (30) എന്നിവരാണ് മരിച്ചത്.

ബന്ധുവീട്ടിൽ പോയി മടങ്ങി വരികയായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ച സ്കൂട്ടർ മണിമല ഭാഗത്തേക്ക് പോകുകയായിരുന്ന ഇന്നോവയ്ക്ക് പിന്നിൽ ഇടിക്കുകയായിരുന്നു. 

ഇന്നോവ ബ്രേക്ക് ചെയ്തതിനെ തുടർന്ന് ഇവരുടെ സ്കൂട്ടർ ഇന്നോവയുടെ പിന്നിൽ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. 

പരിക്കേറ്റ ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

إرسال تعليق

0 تعليقات