ആരുടേയും നിർദേശ പ്രകാരമല്ല പോസ്റ്റർ ഒട്ടിച്ചതെന്ന് സെന്തിൽ പറഞ്ഞു. ആവേശത്തിലാണ് പോസ്റ്റർ ഒട്ടിച്ചത് എന്നും ആരേയും അപമാനിക്കാൻ ശ്രമിച്ചിട്ടില്ല എന്നും സെന്തിൽ പറഞ്ഞു. അതേസമയം പോസ്റ്ററിൻ്റെ പേരിൽ തനിക്കെതിരെ നടക്കുന്നത് വ്യാപക സൈബർ ആക്രമണം ആണെന്നും ദൃശ്യങ്ങളിൽ ഉള്ള കോൺഗ്രസ് പ്രവർത്തകരെ പാർട്ടി താക്കീത് ചെയ്യുമെന്നും വി കെ ശ്രീകണ്ഠൻ എം പി അറിയിച്ചു.
അതോടൊപ്പം സൈബർ അറ്റാക്കിനെതിരെ എസ്.പിക്ക് പരാതി നൽകുമെന്ന് വി കെ ശ്രീകണ്ഠൻ എം പി കൂട്ടിച്ചേർത്തു.
0 تعليقات