banner

പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന ആവശ്യം നിരസിച്ചു; മോഷണക്കേസ് പ്രതിയായ ഭാര്യയുടെ നേരെ കോടതി വരാന്തയില്‍ വെച്ച്‌ ആസിഡ് ഒഴിച്ചു; ശിവകുമാറിൻ്റെ ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു

ചെന്നൈ : കോടതി വരാന്തയില്‍ വെച്ച്‌ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറില്‍ കവിത (36) ആണ് മരിച്ചത്.ഇക്കഴിഞ്ഞ മാര്‍ച്ച്‌ 23നായിരുന്നു ആക്രമണം. കോയമ്ബത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വരാന്തയില്‍ വെച്ച്‌ ഭര്‍ത്താവ് ശിവകുമാര്‍ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേര്‍ന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടില്‍ എത്തിയതാണ്. ശിവകുമാര്‍ ലോറി ഡ്രൈവറാണ്.

ഇക്കഴിഞ്ഞ മാർച്ച് 23നായിരുന്നു ആക്രമണം. കോയമ്പത്തൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വരാന്തയിൽ വെച്ച് ഭർത്താവ് ശിവകുമാർ (42) കവിതയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു.

ആക്രമണത്തിനു ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച ശിവകുമാറിനെ പൊലീസ് ഉദ്യോഗസ്ഥരും അഭിഭാഷകരും ചേർന്നു പിടികൂടിയിരുന്നു. കവിതയ്ക്ക് 80 ശതമാനം പൊള്ളലേറ്റിരുന്നു. മലയാളികളായ ഇരുവരും വർഷങ്ങൾക്ക് മുൻപ് പ്രണയിച്ചു വിവാഹം കഴിച്ചു തമിഴ്നാട്ടിൽ എത്തിയതാണ്.

കുടംബ പ്രശ്നമാണ് ആസിഡ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. ഏറെ നാളായി ഇരുവരും തമ്മിൽ അടുപ്പമില്ലായിരുന്നു. 2016 ൽ കവിതയ്ക്കെതിരെ രണ്ട് മോഷണക്കേസുണ്ടായി. കേസിൽ കവിത ജയിലിലുമായി. ഇതിനിടെ ഇവർ മറ്റൊരു യുവാവുമായി അടുപ്പത്തിലായി. ഇതോടെ കവിത ഭർത്താവും കുട്ടികളുമായുള്ള ബന്ധം ഉപേക്ഷിച്ചു. കുറെ നാൾ ശിവകുമാർ ഭാര്യയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതിനിടെയാണ് മാർച്ച് 23ന് കവിത മോഷണക്കേസുമായി ബന്ധപ്പെട്ട് കോടതിയിലെത്തുമെന്ന വിവരം ശിവകുമാറിന് ലഭിക്കുന്നത്.

കോടതിയിൽ ഹാജരാകാനെത്തിയ കവിതയെ കാണാൻ ശിവകുമാറും മക്കളുമെത്തി. പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ശിവകുമാർ ആവശ്യപ്പെട്ടു. എന്നാൽ കവിത ഇത് നിരസിച്ചു. ഇതോടെ പ്രകോപിതനായ ശിവകുമാർ കൈവശം സൂക്ഷിച്ചിരുന്ന ആസിഡ് കവിതയ്ക്ക് നേരെ എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കവിതയെ ആശുപത്രിയിൽ ഉടനെ പ്രവേശിപ്പിച്ചു. നിരവധി പ്ലാസ്റ്റിക് സർജറികൾ നടത്തിയെങ്കിലും യുവതി ശനിയാഴ്ച മരണത്തിന് കീഴടങ്ങി.ശിവകുമാർ ലോറി ഡ്രൈവറാണ്. ഇവർക്ക് രണ്ടു മക്കളുണ്ട്.

Post a Comment

0 Comments