Latest Posts

ഇഫ്താർ വിരുന്നൊരുക്കി വാർഡ് മെമ്പർ; പ്രാക്കുളത്തെ നോമ്പുതുറ ശ്രദ്ധേയമായി



അഞ്ചാലുംമൂട് : പുണ്യ റമദാൻ മാസത്തിൽ ശ്രദ്ധേയമായി പ്രാക്കുളത്തെ വാർഡ് മെമ്പറുടെ നേതൃത്വത്തിലുള്ള നോമ്പുതുറ. പ്രാക്കുളം പതിമൂന്നാം വാർഡ് മെമ്പർ ജോയി. ജെ-യു ടെ നേതൃത്വത്തിലാണ് നാനാ മതസ്ഥരും ഒരുമിച്ച ഇഫ്താർ സംഗമം പുണ്യമാസത്തിലെ പവിത്രമായ 27-ആം രാവിനെ മുൻനിർത്തി കൂട്ടിക്കടയിലെ പി.എഫ്.എ ക്ലബ് അങ്കണത്തിൽ സംഘടിപ്പിച്ചത്.

ഇഫ്താർ സംഗമം നീരാവിൽ എസ്.എൻ.ഡി.പി.വൈ.എച്ച്.എസ്.എസ് പ്രിൻസിപ്പൾ ഡോ. സിബില നിർവ്വഹിച്ചു. അഞ്ചാലുംമൂട് ഐ.എസ്.എച്ച്.ഒ ധർമ്മജിത്ത്, റെവ. ഫാദർ ബിജു, കാഞ്ഞാവെളി ഒൻപതാം വാർഡ് മെമ്പർ അനിൽ കുമാർ തുടങ്ങിയവർ മുഖ്യാതിഥികളായി. മറ്റ് പോലീസുദ്യോഗസ്ഥർ, പൊതുപ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളായി.

0 Comments

Headline