Latest Posts

സെൽഫിയെടുക്കുന്നതിനിടെ ആരാധകന്റെ ഫോണിലേക്ക് കോൾ എത്തി; മടിച്ച് നില്ക്കാതെ എടുത്ത് സംസാരിച്ച് സഞ്ജു



ജയ്പൂർ : ഐപിഎൽ മത്സരത്തിനിടെ താരങ്ങൾക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്ന രാജസ്ഥാൻ റോയൽസ് ക്യാപ്ടൻ സഞ്ജു സാംസണിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്. 

മത്സരങ്ങൾക്കിടെ പലപ്പോഴും താരങ്ങൾ ആരാധകർക്കൊപ്പം നിന്ന് സെൽഫിയെടുക്കുന്നതും പോസ് ചെയ്യുന്നതുമൊക്കെ സാധാരണയാണെങ്കിലും സഞ്ജുവിന്റെ സെൽഫിക്കിടെ മറ്റൊരു സംഭവം നടന്നു. സെൽഫി എടുക്കുന്നതിനിടെ ആരാധകന്റെ ഫോണിലേക്ക് കോൾ വന്നതോടെ സഞ്ജു കോളെടുത്ത് സംസാരിക്കുകയായിരുന്നു. ഇത് ആരാധകരെയാകെ അത്ഭുതപ്പെടുത്തി.

ജയ്പൂരിൽ വ്യാഴാഴ്ച ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിന് മുമ്പുള്ള പരിശീലനത്തിനിടെയാണ് ഇത് നടന്നത്. സ്റ്റേഡിയത്തിലെ ബാരിക്കേഡിനടുത്ത് ആരാധകരുമായി സെൽഫി എടുക്കുകയായിരുന്നു സഞ്ജു. ഇതിനിടെയാണ് സഞ്ജുവിന്റെ കൈയ്യിലുണ്ടായിരുന്ന ആരാധകന്റെ ഫോണിലേക്ക് കോൾ വന്നത്.

ഒരു കോൾ വരുന്നുവെന്ന് പറഞ്ഞ് സഞ്ജു അത് എടുക്കുകയായിരുന്നു. ഇതോടെ വിളിച്ചയാളോട് സഞ്ജു ഭയ്യയാണ് സംസാരിക്കുന്നതെന്ന് ആരാധകരിൽ ഒരാൾ വിളിച്ച് പറഞ്ഞു. വിളിച്ചയാൾ സഞ്ജു ഭയ്യ എന്ന് അഭിസംബോധന ചെയ്യുന്നതും കേൾക്കാനാകും. എന്തൊക്കെയുണ്ട് വിശേഷമെന്ന് സഞ്ജു ഫോണിൽ ചോദിക്കുന്നതും കാണാം.

രാജസ്ഥാൻ റോയൽസാണ് വീഡിയോ പങ്കുവെച്ചത്. വീഡിയോ വൈറലായതോടെ പ്രതികരണവുമായി നിരവധി പേരാണ് രംഗത്തെത്തിയത്.

0 Comments

Headline