banner

അഞ്ചാലുംമൂട്ടിൽ വീടുകൾക്ക് നേരെ യുവാവിൻ്റെ അക്രമം; പ്രതി മാനസിക രോഗിയെന്ന് സംശയമുള്ളതായി പോലീസ്



അഞ്ചാലുംമൂട് : വെട്ടു വിള ജയന്തി കോളനി പരിസരത്ത് വീടുകൾക്ക് നേരെ യുവാവിൻ്റെ അക്രമം. ബിയർ കുപ്പിയുമായി എത്തിയാണ് അക്രമം നടത്തിയത്. സമീപത്തെ ഒന്നിലധികം വീടുകളുടെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചിട്ടുണ്ട്. രാവിലെയോടെ പ്രദേശത്ത് അക്രമസംഭവങ്ങൾ  അരങ്ങേറിയതായി നാട്ടുകാർ പറയുന്നു. തുടർന്ന് യുവാവിനെ പ്രദേശവാസികൾ പിടികൂടി പോലീസ് സ്റ്റേഷനിൽ ഏല്പ്പിച്ചിരുന്നു. സ്റ്റേഷനിൽ എത്തിച്ച ശേഷം താക്കീത് നൽകി പ്രതിയെ വിട്ടയയ്ക്കുകയായിരുന്നു. പിന്നാലെയാണ് വീണ്ടും യുവാവ് വെട്ടു വിള ജയന്തി കോളനി പരിസരത്ത് എത്തി ഒന്നിലധികം വീടുകളുടെ ജനൽ ചില്ലുകൾ എറിഞ്ഞു പൊട്ടിച്ചത്.

എന്നാൽ യുവാവിന് മാനസിക രോഗിയെന്ന് സംശയമുള്ളതായി പോലീസ് പറഞ്ഞു. അതിനാലാണ് വിട്ടയച്ചത്. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ചോദ്യം ചെയ്യലിൽ പറഞ്ഞതെന്നും സംഭവത്തിൽ പരാതി സ്വീകരിച്ച് യുവാവിനെ പിടികൂടാനുള്ള നടപടികൾ സ്വീകരിക്കുന്നതായും അഞ്ചാലുംമൂട് പോലീസ് വൃത്തങ്ങൾ വ്യക്തമാക്കി.

Post a Comment

0 Comments