ചെന്നൈ : തമിഴ്നാട്ടില്‍ വിഷമദ്യം കുടിച്ച് പത്തു പേര്‍ മരിച്ചു. ഇവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്. 24 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വില്ലുപുരം ജില്ലയില്‍ നാലും ചെങ്കല്‍പ്പട്ട് ജില്ലയില്‍ ആറു പേരുമാണ് മരിച്ചെതന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് സ്ഥലങ്ങളിലായുണ്ടായ ദുരന്തങ്ങള്‍ക്ക് പരസ്പര ബന്ധമുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് പോലീസ് പറഞ്ഞു. അനധികൃത മദ്യവില്‍പന നടത്തിയതെന്ന് സംശയിക്കുന്ന രണ്ട് പേരെ ദുരന്തവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു. വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന മെതനോള്‍ കലര്‍ത്തിയതാണ് മരണത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതവും ചികില്‍സയിലുള്ളവര്‍ക്ക് അന്‍പതിനായിരം രൂപയും ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു.
0 تعليقات