banner

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചു



സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്‍ (CBSE) 12-ാം ക്ലാസ് ഫലം പ്രഖ്യാപിച്ചു. ഫലങ്ങള്‍ results.cbse.nic.in, cbseresults.nic.in എന്നീ സൈറ്റുകളിൽ പരിശോധിക്കാവുന്നതാണ്.

16,96,770 വിദ്യാര്‍ഥികളാണ് ഇത്തവണ 12-ാം ക്ലാസ് പരീക്ഷ എഴുതിയത്. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റുകള്‍ കൂടാതെ, വിദ്യാര്‍ത്ഥികള്‍ക്ക് ഉമാങ് (UMANG), ഡിജിലോക്കര്‍ (DigiLocker) ആപ്പുകളിലും സ്‌കോറുകള്‍ പരിശോധിക്കാം.

12-ാം ക്ലാസ് പരീക്ഷ പാസാവാന്‍ പ്രത്യേക വിഷയങ്ങളുടെ തിയറി പരീക്ഷയില്‍ വിജയിക്കുന്നതിന് ഒരു വിദ്യാര്‍ത്ഥി 80-ല്‍ 26 മാര്‍ക്ക് നേടിയിരിക്കണം. ഇതോടൊപ്പം, പരീക്ഷയില്‍ വിജയിക്കാന്‍ വിദ്യാര്‍ത്ഥി ഓരോ വിഷയത്തിലും 33 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. 12-ാം ക്ലാസ് ബോര്‍ഡ് പരീക്ഷ ഫെബ്രുവരി 15 നും ഏപ്രില്‍ അഞ്ചിനും ഇടയിലാണ് നടന്നത്.

ഫലം എങ്ങനെ പരിശോധിക്കാം എന്നറിയാം

* ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക

* ‘CBSE Class 12’ ലിങ്ക് ക്ലിക്ക് ചെയ്യുക.

* പുതിയ പേജില്‍ റോള്‍ നമ്പറും ജനന തീയതിയും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക

* ഫലം സ്‌ക്രീനില്‍ ദൃശ്യമാകും.

* ഡൗണ്‍ലോഡ് ചെയ്യുക. ഭാവിയിലെ ഉപയോഗത്തിനായി ഫലത്തിന്റെ ഒരു പകര്‍പ്പ് സൂക്ഷിക്കുക.

Post a Comment

0 Comments