banner

കേരള വിഷു ബമ്പര്‍ പന്ത്രണ്ട് കോടി മലപ്പുറത്ത് വിറ്റ ടിക്കറ്റിന്, മറ്റ് സമ്മാനങ്ങൾ ഇങ്ങനെ



തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിഷു ബംപര്‍ ഒന്നാം സമ്മാനം മലപ്പുറത്ത് വിറ്റ ടിക്കറ്റിന്. 12 കോടിയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. മലപ്പുറം തിരൂരില്‍ ആദര്‍ശ് സി.കെ. എന്ന ഏജന്റില്‍ നിന്നാണ് ഒന്നാം സമ്മാനത്തിനു അര്‍ഹമായ ടിക്കറ്റ് വിറ്റു പോയിരിക്കുന്നത്. ഏജന്‍സി നമ്പര്‍: എം 5087. വിഇ  475588 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

അച്ചടിച്ച 42 ലക്ഷം ടിക്കറ്റുകളും വിറ്റുപോയി. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം അറിയാം. 300 രൂപയായിരുന്നു ടിക്കറ്റ് വില.

വിഎ, വിബി, വിസി, വിഡി, വിഇ, വിജി സീരിസുകളാണ് ടിക്കറ്റിനുള്ളത്. രണ്ടാം സമ്മാനം ഒരു കോടിരൂപ വീതം ആറു സീരിസുകൾക്ക് ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം വീതം 6 സീരീസുകൾക്ക്. നാലാം സമ്മാനം 5ലക്ഷംവീതം 6 സീരിസുകൾക്ക്. അഞ്ചാം സമ്മാനം 2 ലക്ഷംവീതം 6 സീരിസുകൾക്ക്. കൂടാതെ, 5000, 2000, 1000, 500, 300 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. മൊത്തം സമ്മാനത്തുക 49,46,12,000 രൂപ. ഏജന്റ് പ്രൈസ് 4,94,61,200 രൂപ. കഴിഞ്ഞവർഷം 10 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം. 43,69206 ടിക്കറ്റുകൾ വിറ്റഴിച്ചു. ഏജന്റ് പ്രൈസ് 2,26,40,000 രൂപയായിരുന്നു.

Post a Comment

0 Comments