banner

ഡോക്ടര്‍ കുത്തേറ്റ് മരിച്ചതില്‍ സംസ്ഥാനത്താകെ വ്യാപക പ്രതിഷേധം; ഉച്ചക്ക് ഒന്നേമുക്കാലിന് ഹൈക്കോടതിയുടെ പ്രത്യേക സിറ്റിംഗ്


കൊല്ലം : കൊട്ടാക്കര താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധനക്കിടെ ഡോക്ടര്‍ വന്ദനദാസ് കുത്തേറ്റ് മരിച്ചതില്‍ വ്യാപക പ്രതിഷേധം. സംഭവത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് ഇന്ന് ഉച്ചക്ക് 1.45 ന് ഹൈക്കോടതി പ്രത്യക സിററിംഗ് നടത്തും.ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ജസ്റ്റീസ് കൗസർ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിഷയംസ് പരിഗണിക്കുന്നത്. വേനലവധിയാണങ്കിലും കേരളത്തെ നടുക്കിയ സംഭവം അടിയന്തരമായി പരിഗണിക്കാന്‍ ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

വന്ദനയുടെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സംസ്ഥാവ്യാപകമായി സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ ഇന്ന് പണിമുടക്കുകയാണ്. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്.ഐഎംഎയുടെ നേതൃത്വത്തിൽ സർക്കാർ-സ്വകാര്യ ഡോക്ടർമാരും പണിമുടക്ക് പ്രഖ്യാപിച്ചു. നാളെ രാവിലെ 8 മണി വരെയാണ് പണിമുടക്ക് അത്യാഹിത വിഭാഗത്തിൽ മാത്രം സേവനം ഉണ്ടാകും.ഉച്ചയ്ക്ക് യോഗം ചേർന്ന് തുടർ സമരപരിപാടി നിശ്ചയിക്കും. കൊലപാതകത്തിന് കാരണം പോലീസിന്‍റെ ഉത്തരവാദിത്തം ഇല്ലായ്മയാണെന്ന ആക്ഷേപം ശക്തമാണ്. പോലീസിന്‍റെ സാന്നിധ്യത്തിലാണ് കുത്തേറ്റതെന്നത് അതീവ ഗൗരവതരമാണ്.സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാണ്.

Post a Comment

0 Comments